Friday December 09, 2016
Latest Updates

ഹൌ ഓള്‍ഡ് ആര്‍ യു തമിഴില്‍; നായികയാവാൻ  ജ്യോതിക 

ഹൌ ഓള്‍ഡ് ആര്‍ യു തമിഴില്‍; നായികയാവാൻ  ജ്യോതിക 

ഹൌ ഓള്‍ഡ് ആര്‍ യു തമിഴിലേയ്ക്ക്. മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ച ഹൌ ഓള്‍ഡ് ആര്‍യുവിന്റെ തമിഴ് പതിപ്പില്‍ മഞ്ജു അവതരിപ്പിച്ച വേഷം ചെയ്യുന്നത് നടി ജ്യോതികയാണ്. തമിഴ് നടിയും നടന്‍ സൂര്യയുടെ ഭാര്യയുമായ ജ്യോതിക വിവാഹം കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് തന്നെ തമിഴില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ സൂര്യ തന്നെയാണ്. 1998 ല്‍ ഡോളി സജാ കെ രഖ് ന എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ജ്യോതിക വാലി എന്ന സിനിമയിലൂടെയാണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

രാക്കിളിപ്പാട്ട് എന്ന മലയാളം സിനിമയിലും ജ്യോതിക അഭിനയിച്ചിരുന്നു. ജ്യോതിക സിനിമയിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഭര്‍ത്താവും നടനുമായ സൂര്യ നേരത്തെ അറിയിച്ചിരുന്നു.

Scroll To Top