Saturday December 10, 2016
Latest Updates

ഹൌ ഓള്‍ഡ് ആര്‍ യുവിന് പ്രചോദനമായത് ആന്റണിയുടെ പച്ചക്കറിത്തോട്ടം

ഹൌ ഓള്‍ഡ് ആര്‍ യുവിന് പ്രചോദനമായത് ആന്റണിയുടെ പച്ചക്കറിത്തോട്ടം

ഹൌ ഓള്‍ഡ് ആര്‍ യുവിന് പ്രചോദനമായത് കൊച്ചി സ്വദേശിയായ ആന്റണിയുടെ പച്ചക്കറിത്തോട്ടം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ എല്ലാം ആന്റണി മട്ടുപ്പാവില്‍ കൃഷി ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. വിഷലിപ്തമായ പച്ചക്കറികള്‍ വാങ്ങി മനംമടുത്തപ്പോഴാണ് വീടിന്റെ മട്ടുപ്പാവില്‍ കൃഷി ആരംഭിച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള വിദേശ യാത്രയില്‍ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് ആന്റണി പറഞ്ഞു.

ആന്റണിയുടെ പച്ചക്കറി തോട്ടത്തെക്കുറിച്ച് കേട്ടറിഞ്ഞ ബോബി സഞ്ജയ് ടീം ഈ ആശയം സിനിമയിലും ഉപയോഗിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു ഇടത്തരം കുടുംബത്തിലെ വീട്ടമ്മയായ അപര്‍ണ രാജീവ് എന്ന മഞ്ജു വാര്യര്‍ കഥാപാത്രം ജൈവകൃഷിയില്‍ വലിയ നേട്ടം കൊയ്യുന്നതും ഒടുവില്‍ ജൈവകൃഷി എന്ന ആശയം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമാണ് സിനിമയുടെ പ്രമേയം.

അപര്‍ണയുടെ ഭര്‍ത്താവും മകളും അയര്‍ലണ്ടില്‍ കുടിയേറുമ്പോള്‍ നാട്ടില്‍ ഒറ്റപ്പെടുന്ന അപര്‍ണ  ഒരു പ്രത്യേക സാഹചര്യത്തില്‍ കൃഷിയിലേക്ക് തിരിയുകയാണ്. അത് അവരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ രണ്ടാം പകുതിയില്‍ പറയുന്നത്. തന്റെ കൃഷി ശൈലിക്ക് സിനിമയിലൂടെ വലിയ പ്രചാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആന്റണി.

Scroll To Top