Friday December 09, 2016
Latest Updates

ഹോ …ഇത് അതി ഗംഭീരം ശ്രേയ….ശ്രേയാ സുധീറിന്റെ ‘അയര്‍ലണ്ട് കാ ടാലന്റ് ‘.മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനം (വീഡിയോ )

ഡബ്ലിന്‍ ; അയര്‍ലണ്ട് കാ ടാലന്റ് മത്സരത്തില്‍ പങ്കെടുത്ത 1 മുതല്‍ 10വയസ്സുവരെയുള്ള വി ഭാഗത്തില്‍ ശ്രേയ സുധീറാണ് ഒന്നാം സ്ഥാനത്തെത്തിയത്.

ഒട്ടേറെ മത്സര വേദികളില്‍ മലയാളികള്‍ക്ക് അഭിമാനമായിട്ടുള്ള ശ്രേയയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാനായി ജഡ്ജസിനു രണ്ടു വട്ടം ആലോചിക്കേണ്ടിവന്നില്ല.ലോക സംഗീതത്തിന് ഏറെ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷ നല്‍കാന്‍ കഴിവുള്ള ഒരു കൊച്ചു പെണ്‍കുട്ടി ന്യൂ ബ്രിഡ്ജില്‍ നിന്നും ഉദയം ചെയ്തത് ആകാംക്ഷയ്ക്ക് യോടെ നോക്കിക്കാണുകയാണ് അയര്‍ലണ്ടിലെ മലയാളികള്‍.

ജനപ്രിയ സംഗീതത്തിന്റെ അഴകും വെസ്‌റ്റെണ്‍ മ്യുസിക്കിന്റെ ചടുലതയും ഭാരതീയ ശാസ്ത്രീയ താളങ്ങളുടെ കലാപരതയും കോര്‍ത്തിണക്കി ആസ്വാദക മനസുകളില്‍ കുളിര്‍മഴ പെയ്യിക്കുന്ന ശ്രേയാ സുധീര്‍ എന്ന ഈ കൊച്ചു മിടുക്കി ഭാവിയുടെ താരമാവും എന്നതില്‍ സംഗീതം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് സംശയം ഉണ്ടാവാനിടയില്ല

ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രേയയുടെ പിതാവ് സുധീര്‍ വിജയനും ,അമ്മ നിഷയ്ക്കും അനുജത്തി ശ്വേതയ്ക്കും ഇത് ആഹ്ലാദത്തിന്റെ നിമിഷമാണ്.
തന്റെ ഗുരുനാഥയ്ക്കുള്ളതാണ് വിജയത്തിന്റെ സമര്‍പ്പണം എന്ന് പറയുമ്പോള്‍ ശ്രേയ്ക്ക് നൂറു നാവ് .(നാലാം വയസുമുതല്‍ ശ്രേയയെ സംഗീതം പഠിപ്പിക്കുന്നതിലും ഉണ്ട് പുതുമ. ആസ്‌ട്രേലിയയിലുള്ള ചാരുമതി അയ്യരാണ് ശ്രേയയുടെ ഗുരുനാഥ . സ്‌കൈപ് വഴിയാണ് അന്ന് മുതല്‍ ശ്രേയ സംഗീത പഠനം നടത്തുന്നത് ).

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും അഭിമാനപൂര്‍വ്വം ശ്രേയയെ അഭിനന്ദിക്കുന്ന തിരക്കിലാണ് .തങ്ങളുടെ സംഘടനയിലൂടെ കടന്നു വന്ന കൊച്ചു മിടുക്കി അയര്‍ലണ്ടിലെ മലയാളികളുടെ യശസുയര്‍ത്തിയതിന്റെ സന്തോഷത്തിലാണ് കില്‍ഡയറിലെ മലയാളികള്‍ .

അഞ്ചു ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ അയരലണ്ടിലെ ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട് .ശ്രേയ ഘോഷലിന്റെയും ,സ്വേതാ മോഹന്റെയും ,സെലിന്‍ ദിയോനിന്റെയും ആരാധക കൂടിയാണ് ഈ കൊച്ചു മിടുക്കിlike-and-share

Scroll To Top