Wednesday December 07, 2016
Latest Updates

‘ഹോളി സ്പിരിറ്റ്’ ഡിവോഷണല്‍ ആല്‍ബം പ്രവാസി മലയാളികള്‍ക്കുള്ള ക്രിസ്തുമസ് സ്‌നേഹോപഹാരം.

‘ഹോളി സ്പിരിറ്റ്’ ഡിവോഷണല്‍ ആല്‍ബം പ്രവാസി മലയാളികള്‍ക്കുള്ള ക്രിസ്തുമസ് സ്‌നേഹോപഹാരം.

ബെര്‍മ്മിങ്ങ്ഹാം: യു കെ യിലെ’ ഹോളി വിഷന്‍ മ്യുസിക്‌സ്’ ന്റെ ബാനറില്‍,എബിസണ്‍ ജോസും ജയ്‌മോന്‍ ചാക്കോയും ചേര്‍ന്നു നിര്‍മിക്കുന്ന ‘ ഹോളി സ്പിരിറ്റ്’ എന്ന ക്രിസ്ത്യന്‍ ഡിവോഷനല്‍ ആല്‍ബം പ്രവാസി മലയാളികള്‍ക്കുള്ള ക്രിസ്തുമസ് സ്‌പെഷല്‍ ഗിഫ്റ്റാവും. ആല്‍ബത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാവുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു.
കൈക്കുഞ്ഞുമായി അടുക്കളയില്‍ നിന്ന്പാടിയ ‘ രാജഹംസമേ..’ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ പ്രവാസികളുടെ സ്വന്തം ഗായിക ചന്ദ്രലേഖവാനമ്പാടി പാടുന്നു എന്ന പ്രത്യേകതയും ഈ ആല്‍ബത്തിനുണ്ട്. തന്നെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തിയില്‍ എത്തിക്കുവാന്‍ കൈത്താങ്ങായ പ്രവാസികള്‍ക്കായുള്ള ഒരു ഉപഹാരമായാണ് ഈ ആല്ബത്തെ ചന്ദ്രലേഖ വിശേഷിപ്പിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് മ്യുസിക്ക് ഹിറ്റ് മേക്കറായി പ്രശസ്തി നേടിയെടുത്ത ജോജി കോട്ടയം സംഗീതം നല്കിയിരിക്കുന്നു എന്നതും ഈ സീഡിയെ ശ്രദ്ധേയമാക്കുന്നു.
2014 ലെ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളിലെ മെഗാ ഹിറ്റ് ആവും എന്ന് പ്രതീക്ഷിക്കുന്ന ‘ ഹോളി സ്പിരിറ്റ്’ ന്റെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് യൂ കെ യിലെ പ്രശസ്ത ഗാന രചയിതാവായ റോയ് കാഞ്ഞിരത്താനവും, മലയാള ഭക്തി ഗാന ആല്‍ബങ്ങളിലൂടെ ഏറെ ഖ്യാതി നേടിയിട്ടുള്ള ഫാ .. ഷാജി തുമ്പെച്ചിറ , ഫ്ര. ജേക്കബ് ചാക്കതറ, ബേബി ജോണ്‍ കലയന്താനി എന്നിവരുമാണ്.
ചന്ദ്രലേഖയെക്കൂടാതെ പ്രശസ്ത പിന്നണി ഗായകന്‍ എം ജീ ശ്രീകുമാര്‍, കേസ്‌റ്റെര്‍, വില്‍സണ്‍ പിറവം, ജോജി കോട്ടയം, എലിസബത്ത് രാജു എന്നിവരും ഹോളി സ്പിരിറ്റിലെ വിവിധ ഗാനങ്ങള്‍ ആലപിക്കുന്നു. ഡഗ യില്‍ നിന്നും പ്രമുഖ ഗായകരായ റെക്‌സ് ജോസ്, ദീപ സന്തോഷ്, അഷിറ്റ സേവ്യര്‍ എന്നിവരും ഈ ആല്‍ബത്തിനുവേണ്ടി പാടുന്നുണ്ട്.
ക്രിസ്തുമസ് റിലീസിങ്ങിന് ഒരുങ്ങുന്ന ഈ സീഡി ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് ലഭിക്കുവാന്‍ അവസരം ഒരുക്കുന്നുണ്ട്. യൂ.കെയിലും, അമേരിക്കയിലും സിംഗപ്പൂരിലും കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും ക്രിസ്മസിനോട് അനുബന്ധിച്ച് ‘ ഹോളി സ്പിരിറ്റ്’ റിലീസ് ചെയ്യപ്പെടുന്നതാണ്.
ഗാനങ്ങള്‍ പരിശുദ്ധാത്മ നിറവില്‍ പ്രാര്‍ത്ഥനയോടെ രചിച്ചവയും, അതിനാല്‍ തന്നെ ആത്മീയ ധ്വനി മുകരിതവുമാണ്. ഓരോ വരികളും അഭിഷേക ധാരയായി അകതാരിലേക്കൊഴുകുന്ന അനുഭവം ശ്രോതാക്കള്‍ക്ക് പ്രഥാനം ചെയ്യുമെന്നു തീര്‍ച്ച. ഇതിലെ ഗാനങ്ങള്‍ നവ്യാനുഭവ ദായകമാണെന്നും, ലോക രക്ഷകന്റെ തിരുപ്പിറവി സ്‌നേഹോപഹാരമായി അഭിമാന പുരസ്സരം സമര്‍പ്പിക്കുന്നുവെന്നു ‘ ഹോളി വിഷന്‍ മ്യുസിക്‌സ്’ അവകാശപ്പെടുന്നു

For Contact : ABEYSON JOSE – 07846411781
JAIMON CHACKO- 07588817031

 

Scroll To Top