Friday December 09, 2016
Latest Updates

ഹോളണ്ട് പകരം വീട്ടി; ലോകചാമ്പ്യന്മാരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

ഹോളണ്ട് പകരം വീട്ടി; ലോകചാമ്പ്യന്മാരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി

സാവോ പോളോ:ഫൈനലിലെ പരാജയത്തിന് ഹോളണ്ട് പ്രതികാരം വീട്ടി. ഇന്നലെ നടന്ന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഹോളണ്ട് പരാജയപ്പെടുത്തി. ആര്യന്‍ റോബനും റോബിന്‍ വാന്‍പേഴ്‌സിയും ഹോളണ്ടിന് വേണ്ടി ഇരട്ട ഗോള്‍ നേടി. സാബി അലോന്‍സോ സ്‌പെയിന്റെ ഏക ഗോള്‍ നേടി. ഇരുപത്തിയേഴാം മിനിറ്റില്‍ ദ്യോഗോ കോസ്റ്റയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് സാബി അലോന്‍സോ ഗോളാക്കിയത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് ഹോളണ്ടിന്റെ ആദ്യ ഗോള്‍ വീണത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അന്‍പത്തി മൂന്നാം മിനിറ്റില്‍ ആര്യന്‍ റോബന്‍ ഹോളണ്ടിന്റെ ലീഡ് ഉയര്‍ത്തി. സ്റ്റീവന്‍ ഡി വ്രിഡ്ജിന്റേതായിരുന്നു ഹോളണ്ടിന്റെ അടുത്ത ഗോള്‍. എഴുപത്തി രണ്ടാം മിനിറ്റില്‍ വാന്‍പേഴ്‌സി തന്റെ രണ്ടാമത്തെ സ്‌കോര്‍ ചെയ്തു. കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോഴായിരുന്ന ആര്യന്‍ റോബന്‍ തന്റെ രണ്ടാമത്തെയുംഹോളണ്ടിന്റെ അഞ്ചാമത്തെയും ഗോള്‍ വല കുലുക്കിയത്.

സ്പാനിഷ് ടീം കഴിഞ്ഞ ലോകകപ്പില്‍ ഫലപ്രദമായി അവതരിപ്പിച്ച ടിക്കി ടാക്ക തന്ത്രം തകര്‍ന്നടിയുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. കഴിഞ്ഞ ലോകകപ്പിലും സ്പാനിഷ് പട ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ആദ്യത്തെ പരാജയത്തില്‍ നിന്നാണ് സ്‌പെയിന്‍ ലോകകിരീടം വരെ എത്തിയത്. അതുകൊണ്ട് തന്നെ സ്പാനിഷ് ആരാധകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മെക്‌സിക്കോ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സ്‌െ്രെടക്കര്‍ ഒറിബെ പെറേറ്റയുടെ വകയായിരുന്നു മെക്‌സിക്കന്‍ ടീമിന്റെ വിജയ ഗോള്‍. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ചിലി ഓസ്‌ട്രേലിയയെ കീഴടക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചിലി വിജയം നേടിയത്.

Scroll To Top