Friday December 09, 2016
Latest Updates

ഹോണ്ട മൊബീലിയോ വിപണിയിലേക്ക്

ഹോണ്ട മൊബീലിയോ വിപണിയിലേക്ക്

ഹോണ്ട മൊബീലിയോ ഉടന്‍ വിപണിയിലേക്ക്. ഹോണ്ടയുടെ കോംപാക്ട് എംപിവി വിഭാഗത്തില്‍പ്പെടുന്ന വാഹനമാണ് മൊബീലിയോ. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി വാഹനപ്രേമികള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. ഇപ്പോള്‍ ഹോണ്ട ഇന്ത്യയുടെ വെബ്‌സൈറ്റില്‍ കാറിന്റെ സവിശേഷതകളും മറ്റ് വിശദാംശങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തും.മൊബീലിയോ വിപണിയില്‍ എത്തിയാല്‍ മാരുതി എര്‍ട്ടിഗയോടായിരിക്കും പ്രധാന മത്സരം.

ബ്രിയോ ഹാച്ച്ബാക്ക് പ്ലാറ്റ് ഫോമിലാണ് മൊബീലിയോ നിര്‍മ്മിച്ചിരിക്കുന്നത്. മൊബീലിയോയുടെ രൂപകല്‍പ്പനയില്‍ ബ്രിയൊയുമായി ഏറെ സാമ്യമുണ്ട്. ബോണറ്റ് , ബമ്പര്‍ , ഹെഡ്!ലാംപുകള്‍ എന്നിവയെല്ലാം ബ്രിയോയ്ക്ക് സമാനമായി തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിധമാണ് വാഹനത്തിന്റെ ഇന്റീരിയര്‍ രൂപകല്പ്പന. 4,390 മില്ലി മീറ്റര്‍ ആണ് മൊബീലിയോയുടെ നീളം.

ഇന്നോവയുടെ നീളത്തിന്റെ അടുത്ത് എത്തുന്നുണ്ട് മൊബീലിയോ. അതുകൊണ്ട് തന്നെ ഇന്നോവ വാങ്ങാനിരിക്കുന്ന ഒരു വിഭാഗം വാഹനപ്രേമികളും മൊബീലിയോയിലേക്ക് തിരിയാന്‍ സാധ്യതയുള്ളതായി ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. മൊബീലിയോയുടെ പ്രാരംഭ വില 6.25 ലക്ഷം രൂപ ആയിരിക്കുമെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ലഭ്യമാണ്.

 

Scroll To Top