Saturday December 03, 2016
Latest Updates

ഹോണ്ട മൊബീലിയൊയുടെ സവിശേഷതകള്‍

ഹോണ്ട മൊബീലിയൊയുടെ സവിശേഷതകള്‍

ഹോണ്ട മൊബീലിയൊ, വാഹനപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണിത്. മൊബീലിയൊയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. മൊബീലിയൊയുടെ ഡീസല്‍ പതിപ്പില്‍ അമെയ്‌സിലും സിറ്റിയിലും ഉപയോഗിച്ചിരിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ്.പെട്രോള്‍ മോഡലിന് ഹോണ്ട സിറ്റിയിലെ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് നിരകളിലായാണ് മൊബീലിയൊയുടെ സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ രണ്ടു നിരയില്‍ അഞ്ചു പേര്‍ക്ക് സുഖമമായി യാത്ര ചെയ്യാം.

മറ്റ് വാഹനങ്ങളില്‍ ലെഗ് സ്‌പെയ്‌സ് കുറവാണെന്ന് വ്യാപക പരാതി ഉയരാറുണ്ട്. എന്നാല്‍ മൊബീലിയൊയില്‍ ആവശ്യത്തിനു ലെഗ് സ്‌പെയ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ നിരയില്‍ രണ്ടു പേര്‍ക്ക് ഇരിക്കാം. ഡീസല്‍ മോഡലിന് ലിറ്ററിന് 24.2 കിലോമീറ്ററും പെട്രോളിന് 17.2 കിലോമീറ്ററും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ , നാലു സിലിണ്ടര്‍ , ഐ വിടെക് പെട്രോള്‍ എന്‍ജിന് 118.4 ബിഎച്ച്പി 145 എന്‍എം ആണ് ശേഷി. 99 ബിഎച്ച്പി 200 എന്‍എം ശേഷിയുള്ള 1.5 ലീറ്റര്‍ , നാലു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് മൊബീലിയൊയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

6.49 ലക്ഷം മുതല്‍ 10.86 ലക്ഷം വരെ വരെയാണ് മൊബീലിയൊയുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Scroll To Top