Saturday December 03, 2016
Latest Updates

ഹൈദരാബാദ്- കോഴിക്കോട് ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു

ഹൈദരാബാദ്- കോഴിക്കോട് ബസ് ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു

 കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ഹൈദരാബാദ്- കോഴിക്കോട് വോള്‍വോ ബസ് കത്തിനശിച്ചു. ഹൈദരാബാദില് നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കല്ലട ട്രാവല്‍സിന്റെ എ.സി.വോള്‍വോ ബസാണ് ഹൈദരാബാദ് ബാംഗ്ലൂര്‍ ദേശീയ പാതയില്‍ അനന്തപുരിലാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് പുറപ്പെട്ട ബസ്സില്‍ 35 യാത്രക്കാരുണ്ടായിരുന്നു. സ്വര്‍ണവും പണവുമടക്കം ലക്ഷക്കണക്കിന് രൂപയുടെ ലഗേജുകള്‍ കത്തിനശിച്ചു. 

യാത്രക്കാരനായ പേരാമ്പ്ര സ്വദേശി കെ.ആര്‍. അന്‍വര്‍ ആണ് ബസ്സിന്റെ പിന്‍ഭാഗത്ത് നിന്ന് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ ബസ് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തി. ബസ് നിര്‍ത്തി യാത്രക്കാരെ വിളിച്ചുണര്‍ത്തി ഇറക്കുമ്പോഴേക്കും ബസ്സിന് തീപിടിച്ച് കഴിഞ്ഞിരുന്നു. പത്ത് മിനിറ്റിനകം ബസ്സില്‍ പൂര്‍ണമായും തീ പടര്‍ന്നു. അനന്തപുരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സിന് ഒരു മണിക്കൂറിന് ശേഷമാണ് തീയണക്കാനായത്.

Scroll To Top