Saturday December 10, 2016
Latest Updates

ഹേമമാലിനിയെ കാണാനില്ലെന്ന് പോസ്റ്റര്‍ 

ഹേമമാലിനിയെ കാണാനില്ലെന്ന് പോസ്റ്റര്‍ 

മഥുര: പ്രമുഖ ബോളിവുഡ് നടിയും ലോക്‌സഭാ എംപിയുമായ ഹേമ മാലിനിയെ കാണാനില്ലെന്ന് പരാതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹേമ മാലിനി മത്സരിച്ച മഥുര മണ്ഡലത്തിലെ ജനങ്ങളാണ് തങ്ങള്‍ ജയിപ്പിച്ചയച്ച ഹേമമാലിനിയെ ഇപ്പോള്‍ മണ്ഡലത്തിലേക്ക് കാണാനില്ലെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ബിജെപിയുടെ ബാനറില്‍ മത്സരിച്ച ഹേമമാലിനിയെ മൂന്നുലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മഥുരയിലെ ജനങ്ങള്‍ ജയിപ്പിച്ചത്. എന്നാല്‍, ലോക്‌സഭയിലെത്തിയതോടെ ഹേമമാലിനിയുടെ ശരിയായ സ്വഭാവം പുറത്തുവന്നെന്ന് ജനങ്ങള്‍ പറയുന്നു. ലോക്‌സഭയിലെത്തിയശേഷം ഒരുതവണമാത്രമാണ് അവര്‍ മണ്ഡലത്തിലെത്തിയതെന്നാണ് ജനങ്ങള്‍ പറയുന്നത്. 

കേന്ദ്രമന്ത്രിയെന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്ന സ്മൃതി ഇറാനി പോലും തന്റെ മണ്ഡലത്തില്‍ മാസത്തില്‍ ഒരു തവണ സന്ദര്‍ശനം നടത്തുന്നതായി ജനങ്ങള്‍ ചൂണ്ടിക്കാട്ടി. എംപിയോടുള്ള പ്രതിഷേധം മണ്ഡലത്തില്‍ ആളിക്കത്തുകയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയത്. പ്രതിഷേധക്കാര്‍ ഹേമമാലിനിയുടെ കോലം കത്തിച്ചു. 

തങ്ങളുടെ എംപിയെ കാണാനില്ലെന്ന പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. ജൂണ്‍ രണ്ടാംവാരം മണ്ഡലത്തിലെത്തിയതൊഴിച്ചാല്‍ അവരെ കണ്ടതേയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഹേമമാലിനിയെപോലെ രാഷ്ട്രീയ പരിചയമില്ലാത്ത ഒരു ബോളിവുഡ് നടിയെ തെരഞ്ഞെടുത്താല്‍ തിരിച്ചടിയാകുമെന്ന് പലരും പറഞ്ഞിട്ടും തങ്ങള്‍ അവരെ ജയിപ്പിച്ചു. അതിനുള്ള ശിക്ഷയായിരിക്കാം ഇതെന്ന് പ്രതിഷേത്തിനിറങ്ങിയവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഹേമമാലിനിക്കെതിരെ പ്രതിഷേധം ആളുമ്പോള്‍ അവരെ എങ്ങിനെയെങ്കിലും മണ്ഡലത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 

Scroll To Top