Saturday December 03, 2016
Latest Updates

ഹെല്‍മറ്റും വേഗപ്പൂട്ടും വമ്പന്‍ ഹിറ്റ്: 2013 ലെ വാര്‍ത്താ താരമായി ഋഷിരാജ് സിംഗ്

ഹെല്‍മറ്റും വേഗപ്പൂട്ടും വമ്പന്‍ ഹിറ്റ്: 2013 ലെ വാര്‍ത്താ താരമായി ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ചുമതലയേറ്റതുമുതല്‍ കേരളത്തിന്റെ ഗതാഗത രംഗത്ത് കിടിലന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് 2013 വെ വാര്‍ത്താ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്വകാര്യ ചാനലായ മനോരമ ന്യൂസ് സംഘടിപ്പിച്ച എസ് എം എസ്, ഓണ്‍ലൈന്‍, ജി പി ആര്‍ എസ് വോട്ടെടുപ്പിലാണ് രാഷ്ട്രീയ സിനിമാ കായിക രംഗത്തെ പ്രമുഖരെ പിന്തള്ളി ഋഷിരാജ് സിംഗ് ഒന്നാമതെത്തിയത്.rishi raj singh.bike

കേരളത്തിന്റെ നിരത്തുകളില്‍ അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യവുമായി വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിപ്പിക്കണമെന്ന പ്രഖ്യാപനവുമായിട്ടായിരുന്നു സിംഗിന്റെ രംഗപ്രവേശം. തുടര്‍ന്ന് ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയും നിയമം നടപ്പാക്കി. നിയമങ്ങള്‍ കേവലം കടലാസിലൊതുക്കാതെ നിരന്തരം അവ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് പരിശോധന നടത്തിയതാണ് അദ്ദേഹത്തെ ഇതര വകുപ്പു മേധാവികളില്‍ നിന്ന് വ്യത്യസ്തനാക്കിയത്. തന്റെ ഫോഴ്‌സുപയോഗിച്ച് ഗതാഗതനിയമലംഘനങ്ങള്‍ നിരന്തരം മിന്നല്‍ പരിശോധക്ക് വിധേയമാക്കുകയും ശക്തമായ ശിക്ഷാനടപടികള്‍ നടപ്പിലാക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഈ വക കര്‍ശന നടപടികള്‍ കേരളത്തില്‍ ചില എതിര്‍പ്പുകള്‍ക്കിടയാക്കിയെങ്കിലും അപകട നിരക്ക് ഗണ്യമായി കുറഞ്ഞത് കണ്ട് എതിരാളികളും അദ്ദേഹത്തെ അനുകൂലിച്ച് മുന്നോട്ട് വരികയായിരുന്നു. ഇത്തരം കമ്മീഷണര്‍മാരെ ജനങ്ങള്‍ എന്നും ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് സിംഗിന്റെ ഒന്നാം സ്ഥാനം കാണിക്കുന്നതെന്ന് വോട്ടെടുപ്പിന്റെ പ്രഖ്യാപന ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞു. സിനിമയിലും ബൈക്ക് യാത്രികര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Scroll To Top