Saturday December 03, 2016
Latest Updates

ഹെപ്പറ്റൈറ്റിസ് സി; നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പ് 

ഹെപ്പറ്റൈറ്റിസ് സി; നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പ് 

അയര്‍ലണ്ടില്‍ ആയിരക്കണക്കിന് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിട്ടുണ്ടാകാമെന്നു റിപ്പോര്‍ട്ട്. എന്നാല്‍ പലര്‍ക്കും
രോഗബാധയെക്കുറിച്ച് അറിയില്ല.ഇന്നലെ ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായാണ് ആരോഗ്യവിഭാഗം ഈ മുന്നറിയിപ്പ് നല്‍കിയത്. അയര്‍ലണ്ടില്‍ 50,000 പേരെങ്കിലും ഹെപ്പറ്റൈറ്റിസ് ബാധിതര്‍ ഉണ്ടാകാമെന്നാണ് സംശയിക്കപ്പെടുന്നത്.രക്തത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് സി വൈറസുകള്‍ രക്തത്തിലൂടെയാണ് മറ്റൊരാളിലേക്ക് പകരുന്നത്. രോഗബാധ സംശയിക്കുന്നവര്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നടത്തി രോഗബാധ ഇല്ലെന്നു ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെട്ടു.

രോഗബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ എച്ച്എസ്ഇയുടെ സഹായം തേടുക. ഹെപ്ഇന്‍ഫോ ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. രോഗബാധ ഉള്ളവരില്‍ തുടക്കകാലത്ത് ലക്ഷണങ്ങള്‍ കാണിക്കില്ല. അതുകൊണ്ട് തന്നെ പലരും ഹെപ്പറ്റൈറ്റിസ് രോഗം തിരിച്ചറിയാതെ പോകുന്നു. ലിവര്‍ സിറോസിസ് ഉള്‍പ്പെടെ ഗുരുതരമായ അവസ്ഥയിലേക്ക് രോഗം വളര്‍ന്നു കഴിയുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബാധ തിരിച്ചറിയുന്നത്. എച്ച്എസ്ഇയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും 1000 പേര്‍ വീതം ഹെപ്പറ്റൈറ്റിസ് രോഗബാധിതരായി ചികിത്സ തേടുന്നു. ഇവരില്‍ ഭൂരിപക്ഷം പേരും രോഗം ലിവര്‍ സിറോസിസിലെക്ക് വഴി മാറുമ്പോഴാണ് ചികിത്സ തേടി എത്തിയത്.

നഴ്‌സുമാര്‍ ഇന്‍ജക്ഷന്‍ സൂചികള്‍ കൈകാര്യം ചെയ്യുമ്പോഴും ശസ്ത്രക്രിയയിലും മറ്റും പങ്കെടുക്കുമ്പോഴും രോഗിയുടെ രക്തവുമായി സമ്പര്‍ക്കം വരാതെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി . രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് എസ്ടിഐ ക്ലിനിക്കുകളില്‍ നിന്ന് ഹെപ്പറ്റൈറ്റിസ് പരിശോധന സൗജന്യമായി ചെയ്യാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് എ, ബി തുടങ്ങിയ രോഗങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാണ്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് സിക്ക് വാക്‌സിന്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ ഏറ്റവും ജാഗ്രത പാലിക്കേണ്ട രോഗമാണ് ഹെപ്പറ്റൈറ്റിസ് സി.

Scroll To Top