Wednesday December 07, 2016
Latest Updates

ഹൃദ്രോഗവും ശ്വാസകോശ രോഗവും തിരിച്ചറിയാന്‍ ഇനി മൊബൈല്‍ ആപ്‌ളിക്കേഷന്‍

ഹൃദ്രോഗവും ശ്വാസകോശ രോഗവും തിരിച്ചറിയാന്‍ ഇനി മൊബൈല്‍ ആപ്‌ളിക്കേഷന്‍

ഹൃദ്രോഗവും ശ്വാസകോശ രോഗവും തിരിച്ചറിയാന്‍ ഇനി മൊബൈല്‍ ആപ്‌ളിക്കേഷന്‍. രോഗലക്ഷണമുള്ളവരുടെ നടത്തത്തില്‍ നിന്നാണ് രോഗം തിരിച്ചറിയുന്നത്. ജെയ്റ്റ് ട്രാക്ക് ആപ്പ് എന്ന പേരിലാണ് ഈ ആപ്‌ളിക്കേഷന്‍ അറിയപ്പെടുന്നത്. എട്ടോളം മോഷന്‍ പരാമീറ്ററുകള്‍ ഉപയോഗിച്ചാണ് ആളിന്റെ നടത്തം വിലയിരുത്തുന്നത്.

ശരീരോഷ്മാവ്, രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തത്തിലെ ഓക്‌സിജന്റെ അളവ് തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയാണ്  ജെയ്റ്റ് ട്രാക്ക് ആപ്‌ളിക്കേഷന്‍ ഒരാളുടെ ഹൃദയാരോഗ്യവും ശ്വാസകോശ ആരോഗ്യവും അളക്കുന്നത്. ഗുരുതരമായ ശ്വാസകോശ രോഗങ്ങളുള്ള 30 ഓളം രോഗികളിലാണ് ഈ ആപ്‌ളിക്കേഷന്‍ പരീക്ഷണം നടത്തിയത്. ആശുപത്രികളില്‍ നടത്തുന്ന പരിശോധനയേക്കാള്‍ കൃത്യതയോടെയും കുറഞ്ഞ ചെലവിലും റിസള്‍ട്ട് ലഭിച്ചതായി ഗവേഷകര്‍ പറഞ്ഞു.

ശ്വാസകോശ രോഗങ്ങള്‍ സംബന്ധിച്ച് ആപ്‌ളിക്കേഷന്‍ നല്കിയ റിസള്‍ട്ടില്‍ 90 ശതമാനം കൃത്യത ഉണ്ടായിരുന്നതായും ഗവേഷകര്‍ വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള രോഗികളിലും ഈ ആപ്ലിക്കേഷന്റെ പരീക്ഷണം പൂര്‍ത്തിയാകാനുണ്ട്. ഗവേഷണം പൂര്‍ത്തിയായാല്‍ ഉടന്‍ ഈ ആപ്പ് ഡൌന്‍ലോഡിനായി ലഭ്യമാകുമെന്നും ഗവേഷകര്‍ അറിയിച്ചു.

Scroll To Top