Thursday December 08, 2016
Latest Updates

ഹൃദയാരോഗ്യത്തിന് ആറ് മാര്‍ഗങ്ങള്‍

ഹൃദയാരോഗ്യത്തിന് ആറ് മാര്‍ഗങ്ങള്‍

ആരോഗ്യ ജീവിതത്തിന് ഹൃദയാരോഗ്യം അത്യാന്താപേക്ഷിതമാണ്. ഹൃദയത്തെ ആരോഗ്യത്തോടെ പരിപാലിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍. പ്രാഥമികമായ കാര്യ ദിവസേന വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക എന്നതാണ്. ദിവസേന ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ രാവിലെയും വൈകിട്ടുമായി പ്രതിദിനം രണ്ട് തവണ അരമണിക്കൂര്‍ വീതമെങ്കിലും വ്യായാമം ചെയ്യുക.

പഴം, പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പുകവലി ഹൃദ്‌രോഗ സാധ്യത നാല് മടങ്ങായി വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ പുകവലി പൂര്‍ണ്ണമായി ഉപേക്ഷിക്കുക. സാധാരണ സിഗരറ്റും ഇലട്രോണിക് സിഗരറ്റും ഒരുപോലെ ആരോഗ്യം നശിപ്പിക്കുന്നവയാണ്.

അനാവശ്യ മാനസിക സമ്മര്‍ദ്ദം ഹൃദയാരോഗ്യം തകര്‍ക്കുന്ന മറ്റൊരു കാര്യമാണ്. പരമാവധി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അമിതവണ്ണവും അമിത ശരീര ഭാരവുമാണ് ഹൃദയത്തിന്റെ മറ്റൊരു വില്ലന്‍. ബോഡി മാസ് ഇന്‍ഡക്‌സ് 25ന് മുകളില്‍ വര്‍ധിക്കുന്നത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. ഇതിനെല്ലാം പുറമെ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുകയും ഹൃദ്‌രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും ചെയ്യുക.

Scroll To Top