Saturday December 10, 2016
Latest Updates

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ജീവനെടുക്കുന്ന അസുഖമാണ് ഹൃദയാഘാതം. അതേസമയം ഹൃദയാഘാതം വരുന്നതിനു മുമ്പേ നമ്മുടെ ശരീരം പലവിധത്തിലുള്ള മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. എന്നാല്‍ നമുക്ക് ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാറില്ലെന്ന് മാത്രം. ഇത് പലപ്പോഴും മരണ കാരണമാകുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍?

നടക്കുന്നതിനിടയില്‍ ഇടയ്ക്കിടെ ഏമ്പക്കവും പുളിച്ചുതികട്ടലും ഉണ്ടാകുന്നത് ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്ന് ഹൃദ്രോഗ വിദഗ്ദര്‍ പറയുന്നു. സാധാരണ ഏമ്പക്കവും പുളിച്ചുതികട്ടലും ദഹനക്കുറവിന്റെ പ്രശ്‌നമായാണ് പലരും കരുതുന്നത്. പല്ലുകളിലെയും മോണകളിലെയും അമിത വേദന ഹൃദ്രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. താടിയെല്ലുകളിലെക്കുള്ള രക്ത ധമനികളില്‍ തടസം നേരിടുന്നതാണ് ഈ വേദനയുടെ കാരണം.

നടക്കുമ്പോഴും പടിക്കെട്ടുകള്‍ കയറുമ്പോഴും അമിതമായ ക്ഷീണം നിങ്ങളെ അലട്ടുന്നുന്‌ടെങ്കില്‍ അത് ഹൃദ്രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. നടക്കുമ്പോള്‍ അമിതമായി വിയര്‍ക്കുന്നതും നെഞ്ചിടിപ്പിന്റെ വേഗത കൂടുന്നതും ഹൃദ്രോഗത്തിന്റെ ലക്ഷണമാണ്. ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടുന്നതും തളര്‍ച്ച തോന്നുന്നതും ഹൃദ്രോഗ മുന്നറിയിപ്പാണ്. നെഞ്ചിലെയും ഇടതു കൈകളിലും വേദന അനുഭവപ്പെടുന്നത് മറ്റൊരു പ്രധാന ലക്ഷണമാണ്. ഈ ശരീര ഭാഗങ്ങളിലെക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇതിനു കാരണം.

Scroll To Top