Monday December 05, 2016
Latest Updates

ഹൃദയവുമായി ആംബുലന്‍സ് 14 കിലോമീറ്റര്‍ ഓടിയെത്തിയത് 13 മിനിറ്റില്‍; ചെന്നൈയില്‍ ട്രാഫിക് സിനിമയുടെ ആവര്‍ത്തനം

ഹൃദയവുമായി ആംബുലന്‍സ് 14 കിലോമീറ്റര്‍ ഓടിയെത്തിയത് 13 മിനിറ്റില്‍; ചെന്നൈയില്‍ ട്രാഫിക് സിനിമയുടെ ആവര്‍ത്തനം

ചെന്നൈ: ചെന്നൈയില്‍ ട്രാഫിക് സിനിമയുടെ ആവര്‍ത്തനം. അടിയന്തരമായി ഹൃദയം മാറ്റി വയ്‌ക്കേണ്ട രോഗിയില്‍ വച്ച് പിടിപ്പിക്കേണ്ട ഹൃദയവുമായി ആംബുലന്‍സ് 14 കിലോമീറ്റര്‍ 13 മിനിറ്റ് 22 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തി. ചെന്നൈ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഒരു രോഗിയുടെ ഹൃദയവുമായി അഡയാറിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലേക്കാണ് ആംബുലന്‍സ് പാഞ്ഞത്. 6.39 ന് ഹൃദയവുമായി യാത്ര തുടങ്ങിയ ആംബുലന്‍സ് 6.57 ന് മലര്‍ ആശുപത്രിയില്‍ എത്തി.

ആംബുലന്‍സിന്റെ മുന്നിലും പിന്നിലും പോലീസ് വാഹനം എസ്‌കോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനിടയിലുള്ള പന്ത്രണ്ട് ട്രാഫിക് സിഗ്‌നലുകളിലും പോലീസ് മുന്നറിയിപ്പ് നല്‍കി മറ്റ് വാഹനങ്ങള്‍ ആംബുലന്‍സിന്റെ സഞ്ചാര പാതയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞു. അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു 27 കാരന്റെ ഹൃദയമാണ് ദാനം ചെയ്തത്. മുംബൈ സ്വദേശിയായ ഹ്വോവി എന്ന ബികോം വിദ്യാര്‍ത്ഥിനിക്കാണ് ഹൃദയം വച്ച് പിടിപ്പിച്ചത്. trafic2

6.57 ന് ആശുപത്രിയില്‍ എത്തിച്ച ഹൃദയം മൂന്ന് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയയിലൂടെ ഹ്വോവിയില്‍ വച്ച് പിടിപ്പിച്ചു. രാത്രി 10.15 ഓടെ ഹൃദയം ഹ്വോവിയുടെ ശരീരത്തില്‍ തുടിച്ച് തുടങ്ങി. ചെന്നൈയില്‍ തന്നെ നടന്ന സമാനമായ മറ്റൊരു സംഭവത്തിന്റെ കഥയാണ് ട്രാഫിക് എന്ന സിനിമയ്ക്ക് പ്രമേയമായത്. സമാനമായ സംഭവങ്ങളുടെ ആവര്‍ത്തനമാണ് ഇന്നലെ ചെന്നൈയില്‍ ആവര്‍ത്തിച്ചത്.

Scroll To Top