Wednesday December 07, 2016
Latest Updates

ഹൃദയമില്ലത്തവരുടെ ചുംബന വിശേഷങ്ങള്‍ (വീഡിയോ )

ഹൃദയമില്ലത്തവരുടെ ചുംബന വിശേഷങ്ങള്‍ (വീഡിയോ )

കലിയുഗ ഗുരുവായ ശങ്കരാചാര്യര്‍ എതിരെ വന്നിരുന്ന താഴ്ന്ന ജാതിക്കാരെ പോലും തല മുട്ടില്‍ വളച്ചു കുമ്പിട്ടിരുന്നു എന്ന് ചരിത്രം തങ്കലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു…

എതിരെ വരുന്ന മനുഷ്യന്റെ ഉള്ളിലെ ദൈവിക അംശത്തെ ബഹുമാനിക്കേണ്ട ഒരു ഉത്തരവാദിത്വം എല്ലാവരിലും നിക്ഷിപ്തം ആണ്.. പക്ഷെ നമ്മളത് ഇഷ്ടമുള്ളവരെ കാണുമ്പോള്‍ മാത്രം ചെയ്യുന്നു.

എല്ലാ സംസ്‌കാരത്തിലും ഇതിനു ഓരോ രീതികളുണ്ട്..ഇസ്ലാം മത വിശ്വാസികള്‍ ‘ഇന്‍ഷാ അള്ളാ’ പറഞ്ഞു ദൈവത്തെ വിളിക്കുന്നതും ഐറിഷ്‌കാര്‍ കവിള്‍ കവിളിനോട് ചേര്‍ത്തു ആഹ്‌ളാദം പങ്കു വെക്കുന്നത് ആ ഒരു രീതികളുടെ ഭാഗം ആണ്…

പക്ഷെ, ഇതൊന്നും ഒരു നമ:സ്‌തേയോളം വരില്ല….. നമ്മുടെ ഉള്ളിലുള്ള എല്ലാ ദൈവിക അംശങ്ങളെയും ആ ഒരൊറ്റ വാക്കിലൂടെ ഭാരതീയര്‍ വണങ്ങുന്നു….
ചുംബനം വേണ്ടപ്പെട്ടവര്‍ക്ക് ഉള്ളതാണ്…. 
അത് വേണ്ടവര്‍ക്ക് ഒക്കെ കൊടുക്കുന്നത് വേശ്യകളുടെ ജീവിത മാര്‍ഗ്ഗം!!!

കുടുംബ ജീവിതക്കാരെ സംബന്ധിച്ചിടത്തോളം ചുംബനം ഒരു ആരംഭമാണ്…. ഏറ്റവും ദിവ്യം ആയ ആദ്യരാത്രിയില്‍ മാത്രം സംഭവിക്കേണ്ട ഒന്ന്… നിന്നെ സ്‌നേഹിക്കുന്ന നീ സ്‌നേഹിക്കുന്ന ജീവിത പങ്കാളിക്ക് മാത്രമായി മാറ്റി വെക്കുവാന്‍ ഇതല്ലാതെ വേറൊന്നും ഇല്ല…. ഒരിക്കലും പണമോ സൌന്ദര്യമോ കൊണ്ടൊന്നും ഒരു നല്ല പങ്കാളിയുടെ മനസ് സ്വന്തമാക്കാന്‍ പറ്റില്ല..ആത്മാര്‍ഥമായ സ്‌നേഹത്തിനും അതില്‍ നിന്നും ഉത്ഭവിക്കുന്ന നിര്‍മലമായ വികാരങ്ങളും ആണ് വിവാഹ ജീവിതത്തെ മഹനീയം ആക്കുന്നത്…

എന്റെ ഹൃദയം കൊണ്ട് നിന്റെ ഹൃദയത്തെ തൊടാന്‍ പറ്റാത്തതിനാല്‍ എന്റെ അധരങ്ങളെ നിനക്ക് ഞാന്‍ തരുന്നു….. ഇതാണ് ചുംബനം….. 
ബാക്കി എല്ലാം വെറും ഉമ്മയില്‍ ചുരുക്കാം…
വിവാഹത്തിന് മുന്‍പ് ചുംബനം അനുഭവിച്ചവര്‍ക്കു ആദ്യ ജീവിതരാത്രിയുടെ നല്ല അനുഭവങ്ങള്‍ ഒരു വേദന ആവുന്നു…. 
ഒന്നും തെറ്റല്ല, പക്ഷെ കൂടുതല്‍ നന്മയിലേക്ക് മനുഷ്യ സംസ്‌കാരം വളരേണ്ടതുണ്ട്…. 
പങ്കാളിയുള്ളവര്‍,വേറെ ആര്‍ക്ക് ചുംബനം കൊടുത്താലും അത് യൂദാസിന്റെ ചുംബനം ആയീ സമം…വേണ്ടപ്പെട്ടവരെ പരസ്യമായി ഒറ്റികൊടുക്കുന്ന ചുംബനം.
എന്റെ ഹൃദയം കൊണ്ട് നിന്റെ ഹൃദയത്തെ തൊടാന്‍ പറ്റാത്തതിനാല്‍ എന്റെ അധരങ്ങളെ നിനക്ക് ഞാന്‍ തരുന്നു….. ഇതാണ് ചുംബനം….. അതെന്തിനാണ് നാം ഹൃദയപൂര്‍വമല്ലാതെ വിനിയോഗിക്കേണ്ടത്?

കേരളീയ സമൂഹത്തിലെ പുതിയ പ്രവണതകള്‍ ചുംബനത്തെ വ്യാപാരവത്കരിക്കാനുള്ള തുടക്കമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..ഹൃദയ പൂര്‍വമല്ലാത്ത നിലപാടുകള്‍.അവയ്‌ക്കെതിരെയാണ് നാം ജാഗരൂകരാവേണ്ടത്.അല്ലാതെ ചുംബനത്തിനെതിരെയല്ല …

ചാരിറ്റിയ്ക്കായി സംഭാവന നല്‍കുമ്പോള്‍ ചുംബനം വാഗ്ദാനം നല്‍കുന്ന ഒരു വീഡിയോ കാണുക.

ചുംബനം വെറും ചാരിറ്റിയ്ക്കാവുമ്പോള്‍ പോലും നമുക്ക് ചിലരെ അറപ്പാണ്.ഹൃദയ പൂര്‍വ്വമല്ലാതെ എന്ത് ചുംബനം ? 

ജോസ് ജോസഫ് 


Scroll To Top