Sunday December 11, 2016
Latest Updates

ഹൃദയധമനികളിലെ തടസം: ലക്ഷണങ്ങള്‍

ഹൃദയധമനികളിലെ തടസം: ലക്ഷണങ്ങള്‍

ഹൃദയധമനികളിലെ തടസം പലപ്പോഴും ഹൃദയാഘാതത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന കാര്യമാണ്. കൊഴുപ്പ്, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഹൃദയധമനികളില്‍ അടിഞ്ഞു കൂടുന്നതാണ് ഈ തടസത്തിന്റെ കാരണം. പലപ്പോഴും ഈ ബ്ലോക്ക് തിരിച്ചറിയപ്പെടാതെ പോകുന്നത് ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. എന്നാല്‍ ചില ലക്ഷണങ്ങള്‍ തിരിച്ചറിയാനായാല്‍ ഹൃദയധമനിയിലെ ബ്ലോക്ക് നേരത്തെ തിരിച്ചറിയാനും ചികിത്സ തേടാനും സാധിക്കും.

ഹൃദയഭാഗത്ത് സൂചി കൊണ്ട് കുത്തുന്നത് പോലുള്ള അനുഭവം ഹൃദയധമനിയിലെ തടസത്തിന്റെ ലക്ഷണമാണ്. ധമനിയിലെ ബ്ലോക്കിനെ തുടര്‍ന്ന് രക്തയോട്ടം ശരിയായി നടക്കാത്തതിനാല്‍ അനുഭവപ്പെടുന്ന തളര്‍ച്ച ക്ഷീണം തുടങ്ങിയവയും ധമനിയിലെ ബ്ലോക്കിന്റെ ലക്ഷണമാണ്.കാല്‍വേദന കാല്‍വണ്ണയിലുണ്ടാകുന്ന വേദനയും ഹൃദയധമനിയിലെ തടസത്തിന്റെ മറ്റൊരു ലക്ഷണമാണ്. ആര്‍തെറോക്ലീറോസിസ് എന്ന അവസ്ഥയാണ് ഇതിനു കാരണം. പുകവലി ശീലമുള്ളവരില്‍ ഈ ലക്ഷണം ഇടയ്ക്കിടെ പ്രകടമാകാറുണ്ട്.

ധമനികളില്‍ ബ്ലോക്ക് ഉള്ളവരില്‍ ശ്വസന പ്രശ്‌നം അനുഭവപ്പെടുന്നതും സാധാരണമാണ്. നെഞ്ചെരിച്ചില്‍, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ധമനിയിലെ ബ്ലോക്കും ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Scroll To Top