Friday December 09, 2016
Latest Updates

ഹുണ്ടായി ഐ 20 യുടെ പുതിയ പതിപ്പിന് മികച്ച പ്രതികരണം

ഹുണ്ടായി ഐ 20 യുടെ പുതിയ പതിപ്പിന് മികച്ച പ്രതികരണം

ഹുണ്ടായിയുടെ ഹാച്ച്ബാക്ക് മോഡലായ ഐ 20 യുടെ പുതിയ പതിപ്പിന് മികച്ച പ്രതികരണം. ഐ 20 യുടെ ബുക്കിംഗ് തുടങ്ങി മൂന്ന് ആഴ്ചയ്ക്കകം 15,000 ത്തില്‍ അധികം ബുക്കിംഗ് ലഭിച്ചു. 2008 ല്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയ ഐ 20 യുടെ രണ്ടാം തലമുറ പതിപ്പാണ് ഓഗസ്റ്റില്‍ വിപണിയില്‍ ഇറങ്ങിയത്. പെട്രോള്‍ പതിപ്പിനും ഡീസല്‍ പതിപ്പിനും ഒരു പോലെ ആവശ്യക്കാരുണ്ട്. ഗ്രാന്‍ഡ് ഐ 10 ല്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ കാപ്പ എന്‍ജിനാണ് ഐ 20 യുടെ പെട്രോള്‍ പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്.

82 ബിഎച്ച്പി 114 എന്‍എം ആണ് പെട്രോള്‍ പതിപ്പിന്റെ ശേഷി. പെട്രോള്‍ പതിപ്പിന് ലിറ്ററിനു 18.60 കിലോമീറ്ററാണ് കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ഡീസല്‍ പതിപ്പില്‍ 1.4 ഡീസല്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 89 ബിഎച്ച്പി 220 എന്‍എം ആണ് ശേഷി. ആറ് സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സാണ് ഡീസല്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡീസല്‍ പതിപ്പില്‍ ലിറ്ററിനു 22.54 കിലോമീറ്റര്‍ കമ്പനി മൈലേജ് വാഗ്ദാനം ചെയ്യുന്നു. വീല്‍ബെയ്‌സ് വര്‍ദ്ധിപ്പിച്ച് വാഹനത്തിന്റെ ഇന്റീരിയറില്‍ കൂടുതല്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി എസി വെന്റും ലഭ്യമാക്കിയിട്ടുണ്ട്. ഐ 20 യുടെ പഴയ പതിപ്പില്‍ ഉണ്ടായിരുന്ന ഓട്ടോമാറ്റിക് വകഭേദം പുതിയ പതിപ്പില്‍ ലഭ്യമല്ല. ഐ 20 പുതിയ പതിപ്പിന് 4.99 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോ റൂം വില.

Scroll To Top