Friday December 02, 2016
Latest Updates

ഹുണ്ടായി ഏക്‌സന്റ് വാഹന വിപണി കീഴടക്കുന്നു

ഹുണ്ടായി ഏക്‌സന്റ് വാഹന വിപണി കീഴടക്കുന്നു

ഹുണ്ടായി കുടുംബത്തില്‍ നിന്ന് പുതുതായി പുറത്ത് വന്ന ഹുണ്ടായി ഏക്‌സന്റ് വിപണി കീഴടക്കുന്നു. കോമ്പാക്റ്റ് സെഡാന്‍ വിഭാഗത്തില്‍ പുറത്ത് വന്ന  ഹുണ്ടായി എക്‌സന്റിനു വാഹനപ്രേമികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമ്പാക്റ്റ് സെഡാന്‍വിഭാഗത്തില്‍ വിപണി അടക്കി വാഴുന്ന സിഫ്റ്റ് ഡിസയര്‍ ഹോണ്ട അമേയ്‌സ് എന്നീ മോഡലുകളോട് മത്സരിച്ചാണ് ഹുണ്ടായി ഏക്‌സന്റ് വിപണിയിലെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്.

ഏക്‌സന്റ് വിപണിയില്‍ എത്തി ഒരു മാസത്തിനകം 11,000 ബുക്കിങ്ങുകള്‍ നേടിക്കഴിഞ്ഞു. കോമ്പാക്റ്റ് സെഡാന്‍ വിഭാഗത്തിലെ മറ്റ് കാറുകളെ അപേക്ഷിച്ച് വിലക്കുറവും മികച്ച മൈലെജുമാണ് എക്‌സന്റ്‌നെ ജനപ്രിയമാക്കുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 19.1 കിലോമീറ്ററും 1.1 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 24.4 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ഗ്രാന്‍ഡ് ഐ 10 ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പാണ് എക്‌സന്റ്.

പിന്‍ഭാഗത്തെ ഡോര്‍ വരെയുള്ള ഭാഗം ഗ്രാന്‍ഡിന് സമാനമായ രൂപകല്പ്പനയാണ്. ഇന്റീരിയര്‍ ഐ 10 മോഡലുമായി വ്യത്യാസമില്ല. പെട്രോള്‍ മോഡലിന് 4.83 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 5.78 ലക്ഷം രൂപയുമാണ് വില.

Scroll To Top