Monday December 05, 2016
Latest Updates

ഹീറോ സൈക്കിളില്‍ ഇനി ഒരു അലുമിനിയം ഫ്രെയിം കൂടി

ഹീറോ സൈക്കിളില്‍ ഇനി ഒരു അലുമിനിയം ഫ്രെയിം കൂടി

 

ഇനി ഹീറോയുടെ അലുമിനിയും സൈക്കളും വിപണിയില്‍. പൂര്‍ണമായും അലൂമിനിയം ഫ്രെയിം ഉപയോഗിക്കാനാണ് ഹീറോ തീരുമാനിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഹീറോയുടെ അലുമിനിയം സൈക്കിള്‍ നിര്‍മാണശാല.

ലോകത്തിലെ ഏറ്റവും വലിയ സൈക്കള്‍ നിര്‍മാതാക്കള്‍ എന്ന് പേരെടുത്ത ഹീറോയുടെ പുതിയ സംരംഭത്തിലും പ്രതിവര്‍ഷം ഒരുലക്ഷത്തോളം സൈക്കളുകള്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അലുമിനിയം ഫ്രെയിം നിര്‍മാണം ആരംഭിച്ചതിനു പിന്നാലെ ‘ഒക്ടേന്‍’ എന്നാ പേരില്‍ അലുമിനിയം ബൈക്ക് ശ്രേണി അവതരിപ്പിക്കാനും ഹീറോ ഒരുങ്ങുകയാണ്.

ഇവിടെയും വില്പനയില്‍ വന്‍വര്‍ധന തന്നെയാണ് ഹീറോ പ്രതീക്ഷിക്കുന്നത്.ബീഹാറിലെ പട്നയിലും പ്രതിവര്‍ഷം 10ലക്ഷം സൈക്കളുകള്‍ വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള നിര്‍മാണശാല സ്ഥാപിക്കാനും ഒരുക്കത്തിലാണ് ഇവര്‍.

Scroll To Top