Saturday December 10, 2016
Latest Updates

ഹീറോയുടെ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് വിപണിയില്‍

ഹീറോയുടെ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് വിപണിയില്‍

ഹോണ്ടയുമായി വഴി പിരിഞ്ഞെങ്കിലും ഇന്ത്യയിലെ ഇരുചക്ര വാഹന ഉടമകളുടെ പ്രിയപ്പെട്ട ബൈക്കുകളാണ് ഹീറോ ബൈക്ക്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇഷ്ട വാഹനങ്ങളുടെ ശ്രേണിയിലേക്ക് ഹീറോ ഏറ്റവും ഒടുവില വിപണിയില്‍ എത്തിച്ച ബൈക്കാണ് ഹീറോ എക്‌സ്ട്രീം സ്‌പോര്‍ട്‌സ്. ഹീറോ എക്‌സ്ട്രീം ഇഷ്ടപ്പെട്ട എല്ലാവരും എക്‌സ്ട്രീം സ്‌പോര്‍ട്‌സിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഹീറോ.

ഒറ്റ നോട്ടത്തില്‍ ആകര്‍ഷകമായ ഗ്രാഫിക്‌സ് നല്‍കിയാണ് എക്‌സ്ട്രീം സ്‌പോര്‍ട്‌സിനെ ഹീറോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എല്‍.ഇ.ഡി പൊസിഷന്‍ ലൈറ്റുകള്‍ ചേരുന്ന ഹെഡ്‌ലാമ്പും വാഹനത്തിന് പുതുമയുള്ള ലുക്ക് സമ്മാനിക്കുന്നു. ഇന്ധനടാങ്കില്‍ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് ലോഗോ നല്‍കിയിരിക്കുന്നു. പുതിയ ഹാന്‍ഡില്‍ ബാര്‍ മികച്ച റെയ്‌സിംഗ് അനുഭവം നല്‍കുന്നു.

പിന്നിലെ എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ആലോയ് വീലുകള്‍ എന്നിവയാണ് സ്‌പോര്‍ട്‌സിന്റെ മറ്റ് സവിശേഷതകള്‍.ചുവപ്പ്, കറുപ്പ്, ഓറഞ്ച്, വെള്ള, സില്‍വര്‍, ഗ്രേ എന്നീ നിറങ്ങളില്‍ എക്‌സ്ട്രീം സ്‌പോര്‍ട്‌സ് ലഭ്യമാണ്. ഡ്രം, ഡിസ്‌ക് ബ്രേക്കുകളുള്ള വേരിയന്റുകള്‍ ലഭ്യമാണ്. 72,000 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

Scroll To Top