Saturday December 03, 2016
Latest Updates

ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ റോസ്കോമണിലെ മലയാളി ബാലന് വിജയം

 

റോസ് കോമണ്‍ : വിദ്യാർഥികൾക്കായി ഐറിഷ് നാഷണൽ ടീച്ചേഴ്സ് ഓർഗനൈസേഷനും ഇ എസ് ബി യും സംയുക്തമായി നടത്തിയ ഹാൻഡ് റൈറ്റിംഗ് കോമ്പറ്റീഷനിൽ റോസ്കോമണിലെ മലയാളി ബാലൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
കൌണ്ടി തലത്തിൽ നടത്തിയ മത്സരത്തിൽ റോസ് കോമണ്‍ ആബേ നാഷണൽ സ്കൂളിലെ വിദ്യാർഥി ജോയൽ ബാബുവാണ് കാറ്റഗറി സി വിഭാഗത്തിൽ മലയാളികൾക്ക് അഭിമാനകരമായ വിജയം നേടിയത് .എഴുത്തിന്റെ രീതി , ഭംഗി,വൃത്തി ,വിന്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിച്ചത് .

ദേശീയ തലത്തിൽ ഒരുലക്ഷത്തോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത് . ഗാൽവേയിൽ നിന്നുള്ള ഇന്ത്യാക്കാരിയായ അനുഷ്ക വിനോദ്, ഡി വിഭാഗത്തിൽ ദേശിയ ജേതാവായി .

ജോയൽ ബാബുവിനും കൗണ്ടി തലത്തിലെ മറ്റു വിജയികൾക്കും ഉള്ള സമ്മാനങ്ങൾ റോസ്കോമണിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു . ദേശിയ വിജയികൾക്കുള്ള അവാർഡ് ദാനം ഏപ്രിൽ 27 ന് ഡബ്ലിൻ സൂവിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

റോസ് കോമണിൽ താമസക്കാരായ കണ്ണൂർ ചെമ്പേരി ചുണ്ടപ്പറമ്പ് സ്വദേശി ബാബു ജോസ് മേൽവെട്ടോത്തിന്റെയും ,സെൽബിൻ ബാബുവിന്റെയും മകനാണ് ജോയൽ .
ഗാൾവേ സ്കൂൾ റോയിസിലെ വിദ്യാർഥിനിയാണ് അനുഷ്ക

Scroll To Top