Sunday December 11, 2016
Latest Updates

ഹാലോവിന് പ്രേതവേഷങ്ങള്‍ നിരോധിച്ചു !

ഹാലോവിന് പ്രേതവേഷങ്ങള്‍ നിരോധിച്ചു !

പാരിസ് :സൗത്ത് ഫ്രാന്‍സിലെ ചെറു നഗരമായ വെണ്ടാര്‍ഗസില്‍ ഹാലോവിനോട് അനുബന്ധിച്ചുള്ള പ്രേതവേഷങ്ങളും,കോമാളി വേഷങ്ങളും നിരോധിച്ചു.ടൌണ്‍ കൌണ്‍സിലിന്റെ അനുമതിയോടെയാണ് നഗരത്തിന്റെ മേയര്‍ ഇത് സംബന്ധിച്ചുള്ള ഉത്തരവില്‍ ഒപ്പ് വെച്ചത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ ഹാലോവിന്‍ വേഷം കെട്ടി മുതിര്‍ന്നവര്‍ന്നവരുടെ ഏതാനം സംഘങ്ങള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയതോടെയാണ് നഗരം ഹാലോവിന്‍ നിരോധിച്ചാലോ എന്ന ആലോചന തുടങ്ങിയത്,ഹാലോവിന്‍ വേഷക്കാരുടെ ഭീതിപ്പെടുത്തലിനും,ആക്രമണത്തിനും കുട്ടികള്‍ അടക്കമുള്ളവര്‍ ഇരയായത്തോടെ അടിയന്തരമായി കൂടിയ ടൌണ്‍ കൌണ്‍സില്‍ ഹാലോവിന്‍ നിരോധിക്കുകയായിരുന്നു.

ഹാലോവിന്‍ ദിവസമായ ഇന്ന് യാതൊരു വിധ പ്രച്ഛന്നവേഷങ്ങളും പാടില്ലെന്നും കൌണ്‍സില്‍ നിര്‍ദേശിച്ചു,നവംബര്‍ മാസം മുഴുവന്‍ വിലക്ക് ബാധകമാണ്.

Scroll To Top