Friday December 02, 2016
Latest Updates

ഹാലോവിന്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് അയര്‍ലണ്ടില്‍ വ്യാപക അഗ്‌നിബാധ ,അപകട പൊടിപൂരം ! 

ഹാലോവിന്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് അയര്‍ലണ്ടില്‍ വ്യാപക അഗ്‌നിബാധ ,അപകട പൊടിപൂരം ! 

ഡബ്ലിന്‍: ഹാലോവിന്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് അയര്‍ലണ്ടില്‍ വ്യാപക അപകടം. നിരവധി സ്ഥലങ്ങളില്‍ അഗ്‌നിബാധ റിപ്പോര്‍ട്ട് ചെയ്തു. ഓരോ മിനിട്ടിലും ഒരു ഡസനിലധികം ഫോണ്‍ കോളുകള്‍ ലഭിച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് വെളിപ്പെടുത്തി. 260 ല്‍ അധികം കോളുകള്‍ ലഭിച്ചതില്‍ 4 വീടുകളില്‍ തീ പിടിച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് വെളിപ്പെടുത്തി.

വന്‍ തോതിലുള്ള എട്ടോളം അഗ്‌നിബാധകളും വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് 2 അഗ്‌നിബാധയും 3 ട്രാക്കുകളും ഒരു ബസിനും തീ പിടിച്ചതായി ഫയര്‍ ബ്രിഗേഡ് വെളിപ്പെടുത്തി. സ്വോര്‍ഡ്‌സിലെ കോളിന്‍സ്‌ടൌണിലെ ബിസിനസ് പാര്‍ക്കിലാണ് അഗ്‌നിബാധയുണ്ടായത്. ഓരോ മേഖലയില്‍ നിന്നും അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മുറയ്ക്ക് ഫയര്‍ ബ്രിഗേഡ് ട്വി റ്റ ര്‍ അക്കൌണ്ടില്‍ അപ്‌ഡേയ്റ്റ് ചെയ്തിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ ബ്രിഗേഡും ആംബുലന്‍സ് സര്‍വീസും ഇന്നലെ വൈകുന്നേരം മുതല്‍ സുസജ്ജമായിരുന്നു. 

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപത്തും അഗ്‌നിബാധ ഉണ്ടായതായി ഫയര്‍ ബ്രിഗേഡ് അറിയിച്ചു. അഗ്‌നിശമന സേന തക്കസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി ഡബ്ലിന്‍ വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അഗ്‌നിശമ സേനയുടെ ഉത്തരവാദിത്വം മനസിലാക്കി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ഐറിഷ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Scroll To Top