Tuesday December 06, 2016
Latest Updates

ഹാട്രിക് മാജിക്കുമായി മെസ്സി…

ഹാട്രിക് മാജിക്കുമായി മെസ്സി…

മാഡ്രിഡ്: തരംഗം തീര്‍ക്കാന്‍ നെയ്മര്‍ എത്തിയാലും റെക്കോര്‍ഡ് വിലയുമായി ഗാരെത് ബെയില്‍ വന്നാലും സ്പാനിഷ് ലീഗിലും ബഴ്‌സലോണയിലും ലയണല്‍ മെസ്സിക്ക് പകരക്കാരനായി മെസ്സി മാത്രം.

സ്പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരെ ബാഴ്‌സലോണ 23 ന് ജയിച്ചത്,. ഇതില്‍ 3 ഗോളും ലോകഫുട്‌ബോളര്‍ മെസിയുടെ മികവില്‍.

ഒന്നാം പകുതിയില്‍ തന്നെ ഗോളടിച്ച് മെസ്സി തന്റെ സാന്നിധ്യംഅറിയിച്ചിരിന്നു. കരിയറില്‍ മെസ്സിയുടെ ഇരുപത്തിമൂന്നാം ഹാട്രിക് ആയിരിന്നു ഇത്. ആദ്യ രണ്ടു ഗോളുകള്‍ക്ക് ബെസ്‌ക് ഫബ്രിഗ്രസ് പാസ് നല്‍കിയപ്പോള്‍ മൂന്നാമത്തെത് നെയ്മരുടെ പാസ്സില്‍ നിന്നായിരുന്നു.നെയ്മര്‍ മെസ്സി കൂട്ടുക്കെട്ടിലെ ആദ്യ ഗോളും ഇതായിരുന്നു.

‘മെസ്സി അഴിച്ചുവിട്ട കലാപം’ എന്നായിരുന്നു സ്പാനിഷ് മാധ്യമപ്രവര്‍ത്തകര്‍ ആദ്യ 40 മിനിറ്റിലെ മെസ്സിയുടെ പ്രകടനം കണ്ടു എഴുതിയത്.അക്ഷരാര്‍ഥത്തില്‍ കളിയുടെ 11 ആം മിനുട്ടില്‍ ബെസ്‌ക് ഫബ്രിഗ്രാസിന്റെ പാസില്‍ നിന്ന് പിറന്ന അവസരം പ്രധിരോധകോട്ട തകര്‍ത്ത് മെസ്സി ഗോളാക്കി മാറ്റിയപ്പോള്‍ പരിക്കിനെ തോല്പ്പിച്ചുള്ള മടങ്ങി വരവ് ആഘോഷമായി.

Scroll To Top