Saturday December 10, 2016
Latest Updates

ഹരിതസേനയ്ക്ക് രൂപം നല്‍കും,രണ്ടും കല്‍പ്പിച്ച് പി സി ജോര്‍ജ് 

ഹരിതസേനയ്ക്ക് രൂപം നല്‍കും,രണ്ടും കല്‍പ്പിച്ച് പി സി ജോര്‍ജ് 

കോട്ടയം :ജനങ്ങളുടെ കാശ് ദുര്‍വിനിയോഗം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇതിനായി ജനകീയ വിജിലന്‍സ് സെല്‍ രൂപവത്കരിക്കും. രാഷ്ട്രീയമുള്ള സാമൂഹിക സംഘടനയാണ് പുതുതായി രൂപവത്കരിച്ച അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി.

ആറന്മുള വിമാനത്താവളം അനുവദിക്കാനാവില്ലയെന്നതാണ് തന്റെ നയമെന്നും ജോര്‍ജ് വ്യക്തമാക്കി.

ഏത് രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവര്‍ക്കും പുതിയതായി രൂപവത്കരിച്ച പ്രസ്ഥാനത്തില്‍ അംഗമാകാം. താന്‍ നേതൃത്വം നല്‍കുന്ന പുതിയ സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ 10 ശതമാനം സംവരണം നല്‍കണമെന്നാണ് നിയമം. എന്നാല്‍ 7.6 ശതമാനം സംവരണം മാത്രമാണിതുവരെ നടപ്പാക്കിയിട്ടുള്ളത്. ഇതുപോലും നടപ്പാക്കാതെയാണ് സ്വകാര്യസ്ഥാപനങ്ങളില്‍ സംവരണം വേണമെന്ന് പറയുന്നത്. 

പിന്നാക്കവിഭാഗക്കാര്‍ക്ക് മാത്രമല്ല ബ്രാഹ്മണസമുദായത്തിലെ പാവപ്പെട്ടവര്‍ക്കും സഹായം ലഭ്യമാക്കുന്നതിന് സംഘടന മുന്നിട്ടിറങ്ങും. കൃഷിക്കാരുടെ രക്ഷയ്ക്കായി ഹരിതസേനയ്ക്ക് രൂപം നല്‍കുമെന്നും ജോര്‍ജ് പറഞ്ഞു.

ഇതിനിടെ കേരളാ കോണ്‍ഗ്രസ് എം എല്‍ എമാരുടെ യോഗം കെ എം മാണി വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.ജോര്‍ജിനെതിരെ ഇതേവരെ എതിരഭിപ്രായങ്ങള്‍ ഒന്നും ഉയര്‍ത്തിയിട്ടില്ലെങ്കിലും ഇത്തവണ അതുണ്ടാവും എന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന

Scroll To Top