Sunday December 04, 2016
Latest Updates

ഹഡിംങ്ങ്ടന്‍ റോഡ് കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ ഐഎന്‍എംഒയുടെ പ്രതിഷേധം ശക്തമാകുന്നു

ഹഡിംങ്ങ്ടന്‍ റോഡ് കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ ഐഎന്‍എംഒയുടെ പ്രതിഷേധം ശക്തമാകുന്നു

ഡബ്ലിന്‍: എച്ച്എസ്ഇയുടെ ഹടിങ്ങ്ടന്‍ റോഡ് കരാറിനെതിരെ അയര്‍ലണ്ടിലെ
ആരോഗ്യമേഖലയിലെ ജീവനക്കാര്‍ രംഗത്ത്. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി
ഓര്‍ഗനൈസേഷനാണ് (ഐഎന്‍എംഒ) കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്ത്
വന്നിരിക്കുന്നത്.

ഹഡിംങ്ങ്ടന്‍ റോഡ് കരാറിലെ പല വ്യവസ്ഥകളും രോഗികളുടെ
സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് സംഘടനയുടെ വിമര്‍ശനം
ഇതേതുടര്‍ന്നാണ് ജീവനക്കാര്‍ കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്ത് വന്നത്.
കരാറിലെ തര്‍ക്കമുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് മന്ത്രിയുമായും എച്ച്എസ്ഇ
അധികൃതരുമായും ഉടന്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് സംഘടനാ ഭാരവാഹികള്‍.

രോഗികള്‍ക്ക് പ്രതികൂലമായ കരാര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കല്‍, നഴ്‌സിംഗ് വേക്കന്‍സികളില്‍
ഗ്രാജുവേറ്റ് നഴ്‌സുമാരെ നിയമിക്കുന്നത്, പ്രായമായ രോഗികളെ
ചികിത്സിക്കുന്ന വാര്‍ഡുകളില്‍ നഴ്‌സ് മാനേജര്‍മാരുടെ എണ്ണം
വെട്ടിച്ചുരുക്കുന്നത് തുടങ്ങിയ വ്യവസ്ഥകള്‍ക്കെതിരെയാണ് ഐഎന്‍എംഒ
പ്രതിഷേധിക്കുന്നത്.

രോഗികളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന നിര്‍ദ്ദേശങ്ങളാണ് ഇതില്‍
പലതുമെന്നാണ് സംഘടന ഭാരവാഹികളുടെ വിമര്‍ശനം. ജീവനക്കാര്‍ക്ക് എതിര്‍പ്പുള്ള
നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംഘടനാ
ഭാരവാഹികള്‍ ആവശ്യപ്പെടും.

മന്ത്രിയുമായുള്ള കൂടിക്കാഴ്ച കൂടാതെ ഹെല്‍ത്ത്
കമ്മറ്റി അധികൃതരുമായും പേഷ്യന്റ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി
അധികൃതരുമായും സംഘടന ഭാരവാഹികള്‍ ചര്‍ച്ച നടത്തും. കൂടാതെ വിവിധ പേഷ്യന്റ്ഗ്രൂപ്പുകളുമായും മറ്റ് സംഘടനകളുമായും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും അവരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്യും.

ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ജീവനക്കാര്‍ക്കും രോഗികള്‍ക്കും
പ്രതികൂലമായ കരാര്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തിടുക്കം കാണിക്കുന്നതെന്ന്
ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറെന്‍ പറഞ്ഞു. അതേസമയമ ഹടിങ്ങ്ടന്‍ റോഡ്
കരാറില്‍ ഐഎന്‍എംഒ അംഗീകരിച്ച വ്യവസ്ഥകള്‍ മാത്രമേ നടപ്പിലാക്കാന്‍
ശ്രമിക്കുന്നുള്ളൂ എന്നാണ് എച്ച്എസ്ഇ അധികൃതരുടെ ന്യായീകരണം.

Scroll To Top