Sunday December 04, 2016
Latest Updates

ഹഡിംഗ്ടണ്‍ എഗ്രിമെന്റുമായി മുന്നോട്ടുപോകാന്‍ എച്ച്എസ്ഇ : കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവും

ഹഡിംഗ്ടണ്‍ എഗ്രിമെന്റുമായി മുന്നോട്ടുപോകാന്‍ എച്ച്എസ്ഇ : കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാവും

ഡബ്ലിന്‍ :എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റുമായി എച്ച്എസ്ഇ. അടുത്ത ജനുവരി ഒന്നോടുകൂടി തന്നെ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന് എച്ച്എസ്ഇ മാനേജര്‍മാര്‍ക്ക് എച്ച്ആര്‍ ഡയറക്ടറുടെ പ്രത്യേക അറിയിപ്പ്.

ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടുത്ത ജനുവരി ഒന്നോടുകൂടിത്തന്നെ ‘ടാര്‍ഗറ്റഡ് വളണ്ടറി റിഡണ്ടന്‍സി സ്‌കീമിന്’ തുടക്കം കുറിക്കാനും എച്ച്എസ്ഇ തീരുമാനിച്ചു.

ചിലവു നിയന്ത്രിക്കുന്നതിനും ആരോഗ്യ സേവന മേഖലയിലെ വേതന വിതരണത്തില്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തുന്നതിനും അതേസമയം നവീകരണത്തിന്റെ ഭാഗമായി വിശദമായ പരിശോധന നടത്തുകയും പ്രാക്ടീസിലും ജോലി സമയ പരിധികളിലും ജോലി മാതൃകയിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതിനും എച്ച്എസ്ഇ മാനേജര്‍മാര്‍ക്ക് പ്രത്യേക അധികാരം നല്‍കിയതായി കഴിഞ്ഞ ദിവസം എച്ച്ആര്‍ ഡയറക്ടര്‍ ബാരി ഒ’ബ്രിയാന്‍ എച്ച്എസ്ഇ മാനേജര്‍മാര്‍ക്കയച്ച അറിയിപ്പില്‍ പറഞ്ഞിരിക്കുന്നു.

പുനക്രമീകരണം നടത്തുകയും ചിലവു ചുരുക്കിയും അതേസമയം ആളുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യാനും റിഡണ്ടന്‍സി സ്‌കീം അനുവദിക്കുന്നുണ്ട്. എത്രമാത്രം അനാവശ്യ സ്റ്റാഫിനെയാണ് ഇതിനായി ലക്ഷ്യം വയ്ക്കുന്നതെന്ന് എച്ച്എസ്ഇ യാതൊരു അറിയിപ്പും നല്‍കിയിട്ടില്ല.ആവശ്യമില്ലാത്ത ഒട്ടേറെ ജീവനക്കാര്‍ ഇതിന്റെ ഭാഗമായി പുറത്താക്കപ്പെട്ടെക്കാം

എച്ചഎസ്ഇയുടെ അറിയിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെ നിരാശപ്പെടുത്തുകയാണ് ചെയ്തതെന്നും എഗ്രിമെന്റില്‍ മുന്നേ പറഞ്ഞിരുന്ന കാര്യങ്ങള്‍ പുനരാഖ്യാനം ചെയ്യുകയാണെന്നും സിപ്റ്റു ഹെല്‍ത്ത് ഡിവിഷന്‍ ഓര്‍ഗനൈസര്‍ പോള്‍ ബെല്‍ പറഞ്ഞു.
എഗ്രിമെന്റ് പ്രകാരം ആവശ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ സ്റ്റാഫംഗങ്ങളും സമയ പരിധി മറികടന്നും ജോലി ചെയ്യേണ്ടിവരുമെന്ന് അറിയിപ്പില്‍ പറഞ്ഞിരുന്നു.

അറിയിപ്പില്‍ പറയുന്നത് എച്ച്എസ്ഇയുടെ അവസാന തീരുമാനമാണെങ്കില്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന സെക്ഷന്‍ 2.5 റദ്ദാക്കണമെന്ന് പോള്‍ബെല്‍ ആവശ്യപ്പെട്ടു. ജോലി സമയത്തില്‍ കുറവു വരുത്തുന്നതിനായി ശമ്പളത്തില്‍ വെട്ടിച്ചുരുക്കലിന് സമ്മതിച്ച സ്റ്റാഫുകളെ കൂടി കൂടുതല്‍ സമയം ജോലിക്ക് നിര്‍ബന്ധിക്കാന്‍ ഇതുപ്രകാരം സാധിച്ചേക്കും. അത്തരം തീരുമാനങ്ങള്‍ ആരോഗ്യസേവന യൂനിയനുകളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധങ്ങള്‍ക്കും കാരണമായേക്കുമെന്നും പോള്‍ ബെല്‍ കൂട്ടിച്ചേര്‍ത്തു
വിവാദപരമായ ഗ്രാഡ്വേറ്റ് നഴ്‌സ് പ്രോഗ്രാമിനെക്കുറിച്ചും എച്ച്എസ്ഇ പ്രതിപാദിച്ചിരുന്നു. കഴിഞ്ഞ ദിവസം ബജറ്റില്‍ ആരോഗ്യമേഖലകളില്‍ കൊണ്ടുവന്ന വെട്ടിച്ചുരുക്കലുകള്‍ രോഗികളെ അപകടത്തിലാക്കുകയാണെന്ന് കാണിച്ച് നാല് ആശുപത്രികളിലെ സിഇഒമാര്‍ എച്ച്എസ്ഇക്ക് കത്തു നല്‍കിയിരുന്നു.

Scroll To Top