Tuesday December 06, 2016
Latest Updates

സർക്കാർ ജോലിയ്ക്ക് മലയാളം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

സർക്കാർ ജോലിയ്ക്ക് മലയാളം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

 

മലയാളം പഠിച്ചില്ലെങ്കിലും ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാം. സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ഉത്തരവാണ് മന്ത്രിസഭായോഗം തള്ളിയത്. ഭാഷന്യൂന പക്ഷ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയ സാഹചര്യത്തില്‍ കൈക്കൊണ്ട തീരുമാനമായിരുന്നു അത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ ഇരിക്കുന്നവര്‍ നിര്‍ബന്ധമായും മലയാളം ഭാഷ അറിഞ്ഞിരിക്കണം എന്നത്. ഇതനുസരിച്ച് പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ പി എസ് സി യോട് ആവശ്യപ്പെടുകയും ചെയ്തു.

സര്‍ക്കാര്‍ നിയമനം ലഭിക്കുന്നവര്‍ 10 വരെ എങ്കിലും മലയാളം പഠിച്ചിരിക്കണം. അതില്ലെങ്കില്‍ പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം മിഷന്റെ കീഴിലുള്ള സീനിയര്‍ ഹയര്‍ ഡിപ്ലോമ പാസാകണം. എന്നാല്‍ ക്ലാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണം. നിലവില്‍ സേവനമനുഷ്ഠിക്കുന്നവരെയും ഒഴിവാക്കാം. ഇതിനുള്ള പരീക്ഷ പി.എസ്.സി നടത്തും. ഇതിനനുസരിച്ച് ചട്ടത്തില്‍ ഭേദഗതി വരുത്താമെന്നായിരുന്നു പി.എസ്. സി ശുപാര്‍ശ ചെയ്തത്.
മറ്റു സംസ്ഥാനങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള യോഗ്യതയായി മാതൃഭാഷ പരിഗണിക്കപ്പെടുമ്പോള്‍ ഇവിടെ മാത്രം മാതൃഭാഷയെ കണക്കിലെടുക്കുന്നില്ല. ഭാഷാന്യൂനപക്ഷത്തിന്റെ അവകാശത്തെ ഹനിക്കുന്നതൊന്നും ഇല്ലാതിരുന്നിട്ടും ഈ ഉത്തരവ് പിന്‍വലിച്ചതിനെ ഐക്യമലയാളപ്രസ്ഥാനം എതിര്‍ത്തു. മലയാളം മാതൃഭാഷയായി 96.4 ശതമാനമാണ്. മലയാളവിരുദ്ധരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴ്‌പ്പെടുകയായിരുന്നുവെന്നും പ്രസ്ഥാനം കുറ്റപ്പെടുത്തുകയും ചെയ്തു.

Scroll To Top