Saturday December 03, 2016
Latest Updates

സൗദിയില്‍ സ്വദേശിവത്കരണം വീണ്ടും; ജോലി പോകുമെന്ന ഭയത്തില്‍ മലയാളികള്‍ 

സൗദിയില്‍ സ്വദേശിവത്കരണം വീണ്ടും; ജോലി പോകുമെന്ന ഭയത്തില്‍ മലയാളികള്‍ 

റിയാദ് : സൌദിയില്‍ വീണ്ടും സ്വദേശിവത്ക്കരണം. അല്‍പ്പനാളത്തെ ഇടവേളയ്ക്ക് ശേഷം സൌദി അറേബ്യയില്‍ സ്വദേശിവല്‍കരണ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തൊഴില്‍മന്ത്രാലയം തീരുമാനിച്ചു. ഒക്ടോബര്‍ 25 മുതല്‍ കര്‍ശന നിയമങ്ങളാണ് നിലവില്‍ വരുന്നത്. ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങളില്‍ പിടിമുറുക്കിയ ശേഷം രാജ്യത്തെ യെല്ലോ വിഭാഗത്തിലുള്ള കമ്പനികളിലെ തൊഴിലാളികളെ നാടുകടത്താനാണ് പുതിയ നീക്കം.

യെല്ലോവിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 4 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഒക്ടോബര്‍ 25 ന് ശേഷം പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ഇവര്‍ തിരിച്ചുപോകുകയോ റിലീസ് വാങ്ങി ഗ്രീന്‍ വിഭാഗത്തിലുള്ള കമ്പനിയിലേയ്ക്ക് മാറുകയും വേണം. വര്‍ക്ക് പെര്‍മിറ്റിലെ ആദ്യദിനം മുതലായിരിക്കും താമസ കാലാവധി കണക്കാക്കുകയെന്നത് പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നേടിയവര്‍ക്കും വിനയായി മാറും. 

കാലാവധി കഴിയുന്നതോടെ സ്‌പോണ്‍സര്‍ഷിപ്പുകള്‍ മാറിമാറിയാണ് മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ സൌദിയില്‍ പിടിച്ചു നില്‍ക്കുന്നത്. ഇവരെ പുതിയ നിയമം കൂടുതല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.യെല്ലോ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പരമാവധി കാലാവധി 4 വര്‍ഷമായി ചുരുക്കുന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സൂചന. നിലവില്‍ ഇവര്‍ക്ക് ആറുവര്‍ഷം വരെ കാലാവധി പുതുക്കാന്‍ കഴിഞ്ഞിരുന്നു. 

Scroll To Top