Friday December 02, 2016
Latest Updates

സൗത്ത് ഡബ്ലിന്‍ നിവാസികളുടെ ഉറക്കം കെടുത്തിയ എട്ടംഗ മോഷണം സംഘം ഗാര്‍ഡയുടെ വലയിലായി

സൗത്ത് ഡബ്ലിന്‍ നിവാസികളുടെ ഉറക്കം കെടുത്തിയ എട്ടംഗ മോഷണം സംഘം ഗാര്‍ഡയുടെ വലയിലായി

ബ്ലാക്ക് റോക്ക്:സൗത്ത് ഡബ്ലിന്‍ മേഖലയില്‍ മോഷണം നടത്തി വന്ന സംഘത്തെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.സൌത്ത് ഡബ്ലിന്‍ മേഖലയിലെ 40 ഓളം വീടുകളില്‍ മോഷണം നടത്തിയതെന്ന്സംശയിക്കപ്പെടുന്ന മോഷ്ടാക്കളുടെ സംഘമാണ് അറസ്റ്റിലായത്. എട്ടംഗ സംഘമാണ്അറസ്റ്റിലായത്.

ബ്ലാക്ക് റോക്ക് ,ഡണ്‍ലേരി,താല , വിക്ലോ മേഖലകളില്‍ നടന്ന റെയ്ഡുകളിലാണ് സംഘം അറസ്റ്റിലായത്. നൂറു കണക്കിന്യൂറോയുടെ സ്വര്‍ണ്ണവും പണവും ഇവര്‍ കവര്‍ന്നെടുത്തതായാണ് പ്രാഥമിക വിവരം.

അറസ്റ്റിലായ എട്ടംഗ സംഘത്തില്‍ ഏഴു പേര്‍ പുരുഷന്‍മാരും ഒരാള്‍ വനിതയുമാണ്.അറസ്റ്റിലായ യുവാക്കള്‍ എല്ലാവരും 19 മുതല്‍ 23 വയസുവരെ പ്രായമുള്ളവരാണ്.സംഘത്തിലുണ്ടായിരുന്ന യുവതി 21 കാരിയാണ്. ഫോക്‌സ്‌റോക്ക്, കാബിന്റ്‌ലീ,ഷെങ്കില്‍ , ഡണ്‍ലോഗ്‌ഹെയ്ര്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘം മോഷണം
നടത്തിയിരുന്നത്. അറസ്റ്റിലായ മിക്കവാറും നേരത്തെ കുറ്റകൃത്യങ്ങളില്‍പിടിക്കപ്പെട്ടിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഗാര്‍ഡ അധികൃതര്‍ക്ക്സുപരിചിതരുമാണ് ഈ കുറ്റവാളികള്‍.

ഗാര്‍ഡ സൂപ്രണ്ട് കെവിന്‍ ഡോലന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘംകുടുങ്ങിയത്. ഡബ്ലിനില്‍ മോഷണം വര്‍ധിച്ച സാഹചര്യത്തിലാണ് മോഷ്ടാക്കളെ കുടുക്കാന്‍ ഗാര്‍ഡ റെയ്ഡ് ശക്തമാക്കിയത്. മോഷണ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍നടത്തിയ റെയ്ഡില്‍ ഗാര്‍ഡ സ്വര്‍ണ്ണാഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും
കമ്പ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു കാറും പിടിച്ചെടുത്തു.

ഈ മേഖലയിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടെ വീടുകളില്‍ നിന്നും നിരവധി മോഷണങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നു

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന ആറ് മാസത്തിനിടെ 15 മില്യന്‍ യൂറോയുടെ ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് പുറത്ത്വന്നിരുന്നു. അയര്‍ലന്‍ഡില്‍ പ്രതിവര്‍ഷം 24,000 മോഷണങ്ങള്‍ നടക്കുന്നതായാണ്മറ്റൊരു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഭൂരിപക്ഷം മോഷണങ്ങളും വൈകുന്നേരം 5 മുതല്‍ 8 വരെയാണ് നടക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഗാര്‍ഡ റെയ്ഡ് വ്യാപിപ്പിച്ചത്.

Scroll To Top