Saturday December 10, 2016
Latest Updates

സൗത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ ചിലന്തികള്‍ വ്യാപകമാകുന്നു

സൗത്ത് ഈസ്റ്റ് ഭാഗങ്ങളില്‍ ചിലന്തികള്‍ വ്യാപകമാകുന്നു

വാട്ടര്‍ ഫോര്‍ഡ് : അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ചിലന്തികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ഫാല്‍സ് വിഡോ വിഭാഗത്തില്‍പ്പെട്ട ചിലന്തികള്‍ രാജ്യത്തിന്റെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിലായി പെരുകുന്നതായാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 20 സെന്റ് കോയിന്റെ വലിപ്പമുള്ള ഈ ചിലന്തിവര്‍ഗം അല്പം വിഷകാരിയാണ്.

കടും കട്ടി കറുപ്പ് നിറത്തില്‍ തിളങ്ങുന്ന ശരീരമാണ് ഇവയ്ക്കുണ്ടാവുക. അതിന്റെ വയറിന്റെ ഭാഗത്തായി ഒരു ക്രീം മാര്‍ക്കും ഉണ്ടായിരിക്കും. വീടുകളിലും ഷെഡുകളിലും ഗാരേജുകളിലുമൊക്കെ ഇത്തരം ചിലന്തികള്‍ ഭീഷണിയുയര്‍ത്തുന്നു

ഇത്തരം ചിലന്തികളില്‍ വിഷമുണ്ടെങ്കിലും ഇവ അത്ര അപകടകാരികളല്ലെന്നാണ് ഐറിഷ് ആര്‍ക്‌നോളജിസ്റ്റായ മൈല്‍സ് നൂലന്‍ പറയുന്നത്. ഇവ മരത്തിന്റെയും മറ്റും മുകളില്‍ നിന്ന് ചാടിവീണ് മനുഷ്യരെ ഉപദ്രപിക്കുന്നില്ലെന്നും ഇവയുടെ കടി ഏല്‍ക്കുന്നതില്‍ എത്രമാത്രം വിഷം അകത്തുചെന്നു എന്നതിനനുസരിച്ചാണ് അപകടവുമിരിക്കുന്നത്. കൂടുതല്‍ ഡോസ് അകത്തുചെന്നിട്ടുണ്ടെങ്കില്‍ ഇത് പാല്‍പിറ്റിഷ്യന് കാരണമാവുകയും ചിലപ്പോള്‍ ആശുപത്രി ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടിവന്നേക്കാം. എന്നാല്‍ വിരലുകളിലോ മറ്റോ ഏല്‍ക്കുന്ന ചെറിയ ഒരു കടി തീരെ അപകടം വരുത്തിവയിക്കുന്നേയില്ല, മൈല്‍സ് നൂലന്‍ കൂട്ടിച്ചേര്‍ത്തു.
ഇവ യുകെയിലേക്ക് വന്നത് 100 വര്‍ഷങ്ങള്‍ക്കുമുന്‍പ് കാനറി ഐലണ്ടില്‍ നിന്നുമാണെന്നാണ് നിഗമനം. ഇപ്പോള്‍ അയര്‍ലണ്ടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇവ വ്യാപിച്ചുകഴിഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങള്‍ ആണ് ഇവയുടെ പെരുപ്പത്തിന് കാരണമായിരിക്കുന്നത്.
ഫാല്‍സ് വിഡോയുടെ കടിയേറ്റാല്‍ ചില അലര്‍ജറ്റിക് റിയാക്ഷന്‍സ് കാണിക്കുമെങ്കിലും ഇവ ബ്ലാക്ക് വിഡോയുടെ അത്ര അപകടകാരികളല്ല.
ഇവയെ പ്രകോപിപ്പിച്ചാല്‍ മാത്രമേ ഇവ ഉപദ്രപിക്കുകയുള്ളു. തേനീച്ച കടിക്കുമ്പോഴുള്ളതുപോലുള്ള വേദനയാണ് ഇവ കടിച്ചാലും ഉണ്ടാവുക.
ചില ആളുകള്‍ക്കെങ്കിലും ഇവയുടെ കടിയേറ്റാല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചികിത്സിക്കേണ്ടിവരികയും ചെയ്യാറുണ്ട്

Scroll To Top