Monday December 05, 2016
Latest Updates

സൗജന്യ ജി പി :ആരോഗ്യമന്ത്രിയും ഐ എം ഓ യും രണ്ടു തട്ടില്‍

സൗജന്യ ജി പി :ആരോഗ്യമന്ത്രിയും ഐ എം ഓ യും രണ്ടു തട്ടില്‍

ഡബ്ലിന്‍ :സൗജന്യ ജിപി സംരക്ഷണവുമായി ബന്ധപ്പെട്ട് ഐഎംഒയുടെ ജിപി കമ്മറ്റിയും ആരോഗ്യ മന്ത്രിയും രണ്ടഭിപ്രായത്തില്‍. 2016ഓടെ തന്നെ എല്ലാവര്‍ക്കും സൗജന്യ ജിപി കെയര്‍ ലഭ്യമാക്കും എന്ന മന്ത്രിയുടെ ലക്ഷ്യത്തില്‍ വിചാരിച്ച കാലയളവിനുള്ളില്‍ എത്തിച്ചേരാനാവുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നാണ് ജിപി കമ്മറ്റി അറിയിച്ചിരിക്കുന്നത്.

മന്ത്രിയുടെ ഈയൊരു നിര്‍ദ്ദേശത്തെ ആരോഗ്യ വകുപ്പ് പൂര്‍ണ്ണമായി പിന്തുണച്ചിട്ടില്ലെന്നും ഇത് പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ആലോചിച്ചുതുടങ്ങിയിട്ടില്ലെന്നും കമ്മറ്റി ചെയര്‍മാന്‍ ഡോക്ടര്‍ റായ് വാലി പറഞ്ഞു.
ഇന്‍ഡയറക്ട് ടാക്‌സുകളിലൂടെയോ അതല്ലെങ്കില്‍ ഇന്‍ഷുറന്‍സ് സ്‌കീമിലൂടെയോ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് ഫണ്ട് കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നും ഡോക്ടര്‍ റായ് വാദിച്ചു. ആരോഗ്യവകുപ്പ് ഈ പദ്ധതിയെ പിന്തുണയ്ക്കാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് ആരുവഹിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ചോദ്യം.
സൗജന്യ ജിപി കെയര്‍ എന്ന രാഷ്ട്രീയക്കാരുടെ അഭിപ്രായത്തില്‍ അത് എല്ലാവര്‍ക്കും സൗജന്യമാണ്. പക്ഷേ ജനങ്ങള്‍ ഇപ്പോഴും ഇതിനായി ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ മുഖാന്തരവും ടാക്‌സുകളിലൂടെയുമൊക്കെ പണം അടക്കേണ്ടിവരുന്നുമുണ്ടെന്ന് ഡോക്ടര്‍ റായ് പറഞ്ഞു.
ഏതായാലും അടുത്ത ജനറല്‍ ഇലക്ഷനോടെ തന്നെ യൂനിവേഴ്‌സല്‍ ജിപി ചെയര്‍ എന്ന ലക്ഷ്യം നടപ്പാക്കപ്പെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ജെയിംസ് റൈലി കഴിഞ്ഞ ദിവസം പ്രസ്താപിച്ചിരുന്നു.
രാജ്യത്തുള്ള എല്ലാ ആളുകള്‍ക്കും സൗജന്യ ജിപി കെയര്‍ അനുവദിക്കണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
െ്രെപവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറഞ്ഞത് മെഡിക്കല്‍ കാര്‍ഡുകളുടെ വിഭാഗത്തിലേക്കുള്ള ഒഴുക്കായി മാറുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ െ്രെപവറ്റ് ഇന്‍ഷുറന്‍സില്‍ നിന്നും ഒഴിഞ്ഞു പോകുന്നവരാണ് ഇവിടേക്ക് വരുന്നതെന്നല്ല പറഞ്ഞതെന്നും ഇവ തമ്മില്‍ ഒരു ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top