Thursday December 08, 2016
Latest Updates

സൗജന്യ കാര്‍ ക്ലിനിക്കുമായി ഹ്യുണ്ടായ്

സൗജന്യ കാര്‍ ക്ലിനിക്കുമായി ഹ്യുണ്ടായ്

കാര്‍ ഉടമകള്‍ക്ക് സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കുമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. മാര്‍ച്ച് 13 മുതല്‍ 22 വരെയാണ് കാര്‍ ക്ലിനിക്ക് നടക്കുക. സമഗ്രമായ, 90 പോയിന്റ് പരിശോധനയാണു സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കിലെത്തുന്ന വാഹനങ്ങള്‍ക്കു ഹ്യുണ്ടായിയുടെ വാഗ്ദാനം.

കാറിന്റെ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, ഇലക്ട്രിക്കല്‍ സിസ്റ്റം, അണ്ടര്‍ ബോഡി, എസി, ബോഡിഭാഗങ്ങള്‍ തുടങ്ങിയവയൊക്കെ വിശദ പരിശോധനയ്ക്കു വിധേയമാക്കും. കൂടാതെ ഹ്യുണ്ടായ് വാഹന ഉടമകള്‍ക്കായി സ്‌പെയര്‍പാര്‍ട്‌സ് വിലയിലും ലേബര്‍ ചാര്‍ജിലും അക്‌സസറികളിലും ഇതര മൂല്യവര്‍ധിത സേവനങ്ങളിലുമൊക്കെ ആകര്‍ഷക ഇളവുകളും ക്ലിനിക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ 19ാമതു സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കാണു കമ്പനി സംഘടിപ്പിക്കുന്നതെന്ന് എച്ച്എംഐഎല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അറിയിച്ചു.

പഴയ കാര്‍ മാറ്റി പുതിയതു വാങ്ങാനുള്ള അവസരവും എക്സ്റ്റന്‍ഡഡ് വാറന്റിക്ക് 20% നിരക്കിളവുമൊക്കെ ഈ ക്ലിനിക്കില്‍ ഹ്യുണ്ടായ് ലഭ്യമാക്കുന്നുണ്ട്. ക്ലിനിക്കില്‍ പങ്കെടുക്കുന്ന വാഹന ഉടമകള്‍ക്ക് ലോയല്‍റ്റി പദ്ധതിയില്‍ പ്രത്യേക ആനുകൂല്യങ്ങളും ഹ്യുണ്ടായ് ഒരുക്കുന്നുണ്ട്.

 

Scroll To Top