Saturday December 10, 2016
Latest Updates

സൗജന്യകുടിവെള്ള പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് കൂടിയ നിരക്കില്‍ ബില്‍ വരും

സൗജന്യകുടിവെള്ള പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് കൂടിയ നിരക്കില്‍ ബില്‍ വരും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സൗജന്യകുടിവെള്ള പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്യാത്ത ഗുണഭോക്താക്കള്‍ക്ക് കൂടിയ നിരക്കില്‍ വാട്ടര്‍ ബില്‍ വരുമെന്ന് മുന്നറിയിപ്പ്. ഇതില്‍ റജിസ്റ്റര്‍ ചെയ്യാന്‍ 1.35 ദശലക്ഷം വീട്ടുകാരോടാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ജല വിതരണ കമ്പനിയുടെ ബില്ലിംഗ് ഡീറൈയ്ല്‍സുമായി ബന്ധപ്പെട്ട് പേരും വിലാസവും പണമടവ് സംബന്ധിച്ച വിവരങ്ങളും നല്‍കാന്‍ തയ്യറാകാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കുടിവെള്ളത്തിന് വില ഏര്‍പ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്

റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു നിശ്ചിത അളവില്‍ വെള്ളം സൗജന്യമായി എടുക്കാനാകും. അതിന് ശേഷം എടുക്കുന്ന വെള്ളത്തിന്റെ അളവ് അനുസരിച്ച് മാത്രമായിരിക്കും തുക വരിക. റജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് സൗജന്യജലം ലഭിക്കുകയും ചെയ്യപ്പെടു. വീട്ടില്‍ എത്ര പേരുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തര്‍ക്കും സൗജന്യ ജലം അനുവദിക്കൂ. കമ്പ്യൂട്ടര്‍ റജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനാല്‍ എല്ലാവരോടും റജിസ്‌ട്രേഷന്‍ നടപടികള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വീട്ടുകാരന്‍, ചാര്‍ജജ്, പരാതികള്‍, കണക്ഷന്‍ തുടങ്ങിയ വിവരം ഉള്‍പ്പെടുന്ന ഡേറ്റാബേസ് ഉണ്ടാകും. ബോര്‍ഡ് ഗ്യാസ്,, ഇഎസ്ബി എന്നിവ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാത്തവരെ കണ്ടെത്തുകയും ചെയ്യും. വരുന്ന മാസങ്ങളില്‍ പബ്ലിക്ക് റജിസ്‌ട്രേഷന്‍ സംബന്ധിച്ച പ്രചരണം ആരംഭിക്കുമെന്നാണ് സൂചന. ഒക്‌ടോബറില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയോടെ ആദ്യ ബില്‍ നല്‍കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പദ്ധതിയോട് സഹകരിച്ച് വിവരങ്ങള്‍ നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ ബില്‍ ഒഴിവാക്കാനാകും. എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Scroll To Top