Friday December 09, 2016
Latest Updates

സ്‌റ്റോപ് ദി വാട്ടര്‍ ചാര്‍ജ് സോഷ്യലിസ്റ്റ് പാര്‍ട്ടി !

സ്‌റ്റോപ് ദി വാട്ടര്‍ ചാര്‍ജ് സോഷ്യലിസ്റ്റ് പാര്‍ട്ടി  !

ഡബ്ലിന്‍ :പേരിലും മാറ്റം വരുത്തി സോഷ്യലിസ്റ്റ് പാര്‍ട്ടി ഇലക്ഷന് ഒരുങ്ങുന്നു. അയര്‍ലണ്ടിലെ ജനങ്ങള്‍ കേട്ടുകൊണ്ടിരുന്ന മുദ്രാവാക്യത്തില്‍ ഒന്നു തങ്ങളുടെ പേരിനോടു ചേര്‍ത്ത് ഇപ്പോള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്റ്റോപ് ദി വാട്ടര്‍ ചാര്‍ജ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്.

മാറ്റത്തിന്റെ മുന്നോടിയായിട്ടാണ് ഇപ്പോള്‍ പാര്‍ട്ടി പേരുമാറ്റത്തിനൊരുങ്ങുന്നത്.

യൂറോപ്യന്‍ ഇലക്ഷന് ബാലറ്റ് പേപ്പറില്‍ ഈ പേരായിരിക്കും കൊടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
വാട്ടര്‍ ടാക്‌സിനെതിരെയും ദാരിദ്ര്യത്തിനെതിരെയും നില്‍ക്കാന്‍ തന്നെയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി എംഇപി പോള്‍ മര്‍ഫി പറയുന്നത്.

തങ്ങളുടെ കാംപെയിനിംഗില്‍ കൂടുതലായി ശ്രദ്ധ കൊടുക്കുന്നത് വാട്ടര്‍ ടാക്‌സുകള്‍ക്ക് തന്നെയാണെന്നും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണമാണ് തങ്ങളുടെ കാംപെയിനിംഗില്‍ ഉള്‍പ്പെടുത്തുകയെന്നും മര്‍ഫി കൂട്ടിച്ചേര്‍ത്തു

Scroll To Top