Friday December 09, 2016
Latest Updates

സ്‌റ്റൈല്‍ മന്നന്‍ രാജനികാന്തിനും രാഷ്ട്രീയമോഹം

സ്‌റ്റൈല്‍ മന്നന്‍ രാജനികാന്തിനും രാഷ്ട്രീയമോഹം

മിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും രണ്ടല്ല. എംജിആര്‍, കരുണാനിധി, ജയലളിത തുടങ്ങി തമിഴ് സിനിമയിലെ പല പ്രമുഖ താരങ്ങളും രാഷ്ട്രീയത്തിലും വിജയം കൊയ്തവരാണ്. ഇവര്‍ക്കെല്ലാം പിന്നാലെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്നത്.

ബോളിവുഡ് സ്വപ്നസുന്ദരി ഹേമമാലിനി മുതല മലയാളത്തിന്റെ സ്വന്തം ഇന്നച്ചന്‍ വരെ രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റികൊണ്ടിരിക്കുകയാണ്. ഇതിനിടെ രജനികാന്തും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ സാധ്യത. രജനികാന്തിന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടെന്ന് ബോളിവുഡ് സ്വപ്നസുന്ദരിയും ബിജെപി നേതാവുമായ ഹേമമാലിനി.

എങ്ങനെയാണ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതെന്ന് രജനി ഒരിക്കല്‍ തന്നോട് ചോദിച്ചിരുന്നുവെന്നും ഹേമമാലിനി വെളിപ്പെടുത്തി. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ തന്നെക്കാള്‍ നന്നായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുമെന്നും താന്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചതായും ഹേമമാലിനി വെളിപ്പെടുത്തി.

അടുത്തിടെ മോഡി രജനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താന്‍ പൂര്‍ണ്ണ തൃപ്തയാണെന്നും ഹേമമാലിനി പറഞ്ഞു. രജനിയുടെ മോഡി അനുകൂല നിലപാടും അദ്ദേഹത്തിന്റെ ബിജെപി അനുകൂല പ്രസ്താവനകളും കൂട്ടി വായിച്ചാല്‍ സ്‌റ്റൈല്‍ മന്നന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് തമിഴ്‌നാട്ടിലെ അടക്കം പറച്ചില്‍.

 

Scroll To Top