Friday December 09, 2016
Latest Updates

സ്‌പൈഡര്‍മാനും ,ടോം ആന്‍ഡ് ജെറിയും ഇന്ന് രാത്രി 8.30 മുതല്‍ പണിമുടക്കും !…നിങ്ങള്‍ക്കും പങ്കുചേരാം (വീഡിയോ )

സ്‌പൈഡര്‍മാനും ,ടോം ആന്‍ഡ് ജെറിയും ഇന്ന് രാത്രി 8.30 മുതല്‍ പണിമുടക്കും !…നിങ്ങള്‍ക്കും പങ്കുചേരാം (വീഡിയോ )

ഡബ്ലിന്‍ :സ്‌പൈഡര്‍മാനും ,ടോം ആന്‍ഡ് ജെറിയുമൊക്കെ ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ പണിമുടക്കും.ആഗോള ഭൗമ മണിക്കൂര്‍ ആചരണത്തോട് അനുബന്ധിച്ചാണ് ഇവരടക്കം ലോകത്തില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ജനങ്ങളോടൊപ്പം പ്രിയപ്പെട്ട കഥാപാത്രങ്ങളും പങ്കുചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുണ്ടാക്കുന്ന വിപത്തുകളെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ ആയിരക്കണക്കിന് നഗരങ്ങളിലായി ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് ഭൗമ മണിക്കൂര്‍ ആചരിക്കുന്നു. ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ലൈറ്റുകള്‍ ഓഫ് ചെയ്താണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. ഡബ്ല്യു ഡബ്ല്യു എഫിന്റെ നേതൃത്വത്തിലാണ് ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്.

2007ല്‍ സിഡ്‌നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണത്തിന് തുടക്കമിട്ടത്. കഴിഞ്ഞ വര്‍ഷം 6,950 നഗരങ്ങളില്‍ വിളക്കുകള്‍ അണച്ച് ആളുകള്‍ ഭൗമ മണിക്കൂറിന് പിന്തുണ നല്‍കിയിരുന്നു. ഇത്തവണ 150ലധികം രാജ്യങ്ങളില്‍ ഇതില്‍ പങ്കാളിത്വം വഹിക്കും. ഫലസ്തീന്‍, ടുണീഷ്യ, റുവാണ്ട തുടങ്ങിയ രാജ്യങ്ങള്‍ ആദ്യമായി ഇത്തവണ ഭൗമ മണിക്കൂറിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ബുര്‍ജ് ഖലീഫ, ഇന്ത്യാ ഗേറ്റ്, സിഡ്‌നിയിലെ ഒപേറ ഹൗസ്, ഹാര്‍ബര്‍ ബ്രിഡ്ജ്, ടോക്യോ ടവര്‍, ഈഫല്‍ ടവര്‍, ബക്കിംഗ്ഹാം കൊട്ടാരം, എന്നിവിടങ്ങളിലെല്ലാം ഒരു മണിക്കൂര്‍ വിളക്കുകള്‍ അണയും

ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുതഉപകരണങ്ങളും ,ലൈറ്റുകളും ഓഫ് ചെയ്ത് ഏര്‍ത്ത് അവറില്‍ പങ്കുചേരുവാന്‍ ഡബ്ലിന്‍ നഗരസഭയും പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.മേയറുടെ ഔദ്യോഗിക വസതിയും.സര്‍ക്കാര്‍ ഓഫിസുകളും ഈ സമയത്ത് ലൈറ്റ് അണച്ച് ഏര്‍ത്ത് അവറില്‍ പങ്കുചേരും

Scroll To Top