Wednesday December 07, 2016
Latest Updates

സ്‌പെയിനിന് പുതിയ രാജാവ്… രാജാവ് നീണാള്‍ വാഴട്ടെ!

സ്‌പെയിനിന് പുതിയ രാജാവ്… രാജാവ് നീണാള്‍ വാഴട്ടെ!

മാഡ്രിഡ്: സ്‌പെയിനിന്റെ പുതിയ രാജാവായി ഫിലിപ്പെ ആറാമന്‍ അധികാരമേറ്റു. ജുവാന്‍ കാര്‍ലോസ് രാജാവ് ബുധനാഴ്ച രാത്രി ഔദ്യോഗികമായി പദവി ഒഴിഞ്ഞു. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ കാര്‍ലോസിന്റെ മകന്‍ ഫിലിപ്പെയെ രാജാവായി അവരോധിച്ചു.

ലോകകപ്പ് ഫുട് ബോളിന്റെ പരാജയം അല്പ്പം നിറം കെടുത്തിയ സായാഹ്നത്തില്‍ പക്ഷെ കൊട്ടാരവാതുക്കല്‍ തടിച്ചു കൂടിയ ജനസഹസ്രങ്ങള്‍ രാജ്യത്തിനും ,പുതിയ രാജാവിനും ജയ് വിളിച്ചു,രാജാവ് നീണാള്‍ വാഴട്ടെ!

സാമ്പത്തിക പ്രതിസന്ധി കാരണം ചടങ്ങുകള്‍ ലളിതമാക്കിയിരുന്നു. 1970കളില്‍ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിച്ച ശേഷം നടക്കുന്ന ആദ്യ അധികാര കൈമാറ്റമാണിത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു 46കാരനായ ഫിലിപ്പെ സത്യവാചകം ചൊല്ലിയത്. സ്‌പെയിനിന്റ ഭാവിയില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും രാജ്യത്തിനുവേണ്ടി എല്ലാവരും യത്‌നിക്കണമെന്നും പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിദേശ രാഷ്ട്രത്തലവന്‍മാര്‍ക്കോ രാജകുടുംബങ്ങള്‍ക്കോ ക്ഷണമുണ്ടായിരുന്നില്ല. 

അഴിമതിയും ധൂര്‍ത്തും കാരണം രാജകുടുംബത്തിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കലായിരിക്കും ഫിലിപ്പെയുടെ മുന്നിലുള്ള പ്രഥമ വെല്ലുവിളി. എന്നാല്‍ രാജപദവി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ മാഡ്രിഡ് അടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭം തുടരുകയാണ്.

Scroll To Top