Saturday December 03, 2016
Latest Updates

സ്‌നോഡന്‍, തട്ടിപ്പു വിദ്യാഭ്യാസ കേന്ദ്രം ,ഡല്‍ഹി പി .ഒ ,ഇന്ത്യ

സ്‌നോഡന്‍, തട്ടിപ്പു വിദ്യാഭ്യാസ കേന്ദ്രം ,ഡല്‍ഹി പി .ഒ ,ഇന്ത്യ

അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ മുഴുവന്‍ ഞെട്ടിച്ച എഡ്വേര്‍ഡ് സ്‌നോഡന്‍ തട്ടിപ്പു വിദ്യ കരസ്ഥമാക്കിയത് ഇന്ത്യയില്‍ ചെയ്ത കോഴ്‌സുവഴി എന്ന് റിപ്പോര്‍ട്ട്. 1,200 യൂറോ അടച്ച് ഡല്‍ഹിയില്‍ നിന്നും പഠിച്ചെടുത്ത വിദ്യയാണ് വിവരങ്ങള്‍ ചോര്‍ത്താനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെറും ആറു ദിവസത്തെ കോഴ്‌സാണ് ഡല്‍ഹി കേന്ദ്രമായ കൊയ്‌നിഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച് ചെയ്തത്. ‘സെക്യൂരിറ്റി അനലിസ്റ്റ് ആന്‍ഡ് എത്തിക്കല്‍ ഹാക്കര്‍’ എന്ന കോഴ്‌സാണ് സ്‌നോഡന്‍ ഇവിടെനിന്നും പഠിച്ചത്. 2010ല്‍ കോഴ്‌സ് പഠിച്ചിറങ്ങിയതിനു ശേഷമാണ് സ്‌നോഡന്‍ അമേരിക്കന്‍ ഫയലുകളും മറ്റും ലോകത്തിനു മുന്നില്‍ എത്തിച്ചുകൊണ്ട് സര്‍ക്കാരിന്റെ ശത്രുതയ്ക്ക് പാത്രമായത്.
ഡല്‍ഹിയിലെ സ്ഥാപന ഉടമകള്‍ പറയുന്നത് ഈ ഒരു കോഴ്‌സ് ചെയ്യുന്നതുവേണ്ടി 2009ല്‍ തന്നെ ഇവര്‍ തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ്.
സ്‌നോഡന്‍ തന്റെ ട്യൂഷന്‍ ഫീസും കൂടാതെ അതിലധികവും താമസ സൗകര്യത്തിനായും അടച്ചിരുന്നു.
വളരെ ബുദ്ധിമാനായ വിദ്യാര്‍ത്ഥിയായാണ് സ്‌നോഡനെ ട്രെയിനിംഗ് സെന്റര്‍ അധികൃതര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇയാള്‍ തന്റെ വ്യക്തിപരമായ വിവരങ്ങള്‍ ആരുമായും പങ്കുവച്ചിട്ടില്ലെന്നും വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റിറ്റിയൂഷനും നല്‍കിയിരുന്നുള്ളൂവെന്നും സ്ഥാപന അധികൃതര്‍ പറയുന്നു.
സ്‌നോഡന് വേണ്ടി മാത്രമാണ് 6ദിവസത്തെ ഹാക്കിംഗ് കോഴ്‌സ് നടത്തിയതെന്നാണ് കൊയ്‌നിഗ് ഡല്‍ഹി ട്രെയ്‌നിംഗ് സെന്ററിന്റെ മാനേജറായ ഹേമ ഷര്‍മ പറഞ്ഞു.
കോഴ്‌സിനും കോളേജിലും മാത്രമാണ് സ്‌നോഡന്‍ ചിലവഴിച്ചതെന്നും പുറത്തേക്ക് അധികം പോകാത്ത പ്രകൃതമായിരുന്നു അയാളുടേതെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇവിടെ നിന്നു കൂട്ടിയിട്ടുണ്ട്.പഠിച്ചെടുത്ത ഒരു പാട് കാര്യങ്ങള്‍ അയാള്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാനായി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ആദ്യത്തെ പേമെന്റ് പേപല്‍ വഴിയും മറ്റുള്ളവ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുമാണ് സ്‌നോഡന്‍ അടച്ചുതീര്‍ത്തത്. സ്‌നോഡന്‍ പൂര്‍ത്തിയാക്കിയത് സെല്‍ഫ്‌സ്‌പോണ്‍സേര്‍ഡ് കോഴ്‌സ് ആയിരുന്നു.
ഇത് പൂര്‍ത്തിയാക്കിയതോടെ ഇയാള്‍ ഒരു സെര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍ എന്ന നിലയിലേക്ക് മാറി. ഇസി കൗണ്‍സില്‍ സെക്യൂരിറ്റി അനലിസ്റ്റ് സര്‍ട്ടിഫിക്കറ്റും ഇയാള്‍ കരസ്ഥമാക്കിയിരുന്നു.എന്തായാലും സ്‌നോഡന്റെ പ്രശസ്ത വിജയം സ്ഥാപനത്തിന്റെ ഗ്രേഡിംഗ് കൂട്ടിയിട്ടുണ്ട്.അങ്ങോട്ട് പ്രവേശനം തേടി ആള്‍ക്കാരുടെ ഒഴുക്കാണത്രേ

Scroll To Top