Wednesday December 07, 2016
Latest Updates

സ്‌നേഹാദരവുകളോടെ വിട ,ഷൈസ് ജോസഫിന് ഐറിഷ് മലയാളികളുടെ ആദരാഞ്ജലികള്‍

സ്‌നേഹാദരവുകളോടെ വിട ,ഷൈസ് ജോസഫിന് ഐറിഷ് മലയാളികളുടെ ആദരാഞ്ജലികള്‍

ന്യൂ പോര്‍ട്ട് :അയര്‍ലണ്ടിലെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട ഷൈസ് ജോസഫിന് ആദരാന്ജലികള്‍ അര്‍പ്പിച്ചു .ഇന്ന് രാവിലെ ഷൈസിന്റെ ന്യൂ പോര്‍ട്ടിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഒരു നോക്ക് കാണാനും,അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മലയാളികള്‍ ന്യൂ പോര്‍ട്ടില്‍ എത്തി.

രാവിലെ മുതല്‍ മഞ്ഞു വീഴ്ചയും ചെറിയ മഴയും തുടരുകയാണ് ഇവിടെയെങ്കിലും അതിനെയെല്ലാം അവഗണിച്ചു കൊണ്ടാണ് വന്‍ ജനാവലി എത്തിക്കൊണ്ടിരിന്നത്.
പത്തുമണിയോടെ ഭവനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ ഷൈസിന്റെ ഭാര്യ ലീനയും,മകന്‍ കെവിനും കണ്ണീരോടെ പ്രണാമമര്‍പ്പിച്ചു.രണ്ടു മണിയ്ക്ക് ന്യൂ പോര്‍ട്ടിലെ ഹോളി റിഡീമര്‍ ദേവാലയത്തിലേയ്ക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുവന്നു.ന്യൂ പോര്‍ട്ടിലെ ഷൈസിന്റെ അയല്ക്കാരായ നൂറോളം ഐറിഷ്‌കാരും ,മകന്‍ കെവിന്റെ സ്‌കൂളില്‍ നിന്നുള്ള സഹപാഠികളും വിലാപ യാത്രയിലും ,ദേവാലയത്തിലെ ശുശ്രൂഷകളിലും പങ്കെടുത്തു.
ഫാ .ആന്റണി നല്ലേക്കുന്നേല്‍ ,ഫാ.ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍,ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി ,ഫാ.മനോജ് പൊന്‍കാട്ടില്‍,ഫാ.പോള്‍ തെറ്റയില്‍, ഫാ മാര്‍ട്ടിന്‍ പൊറോക്കാരന്‍ ,ഫാ.ജോസഫ് വള്ളനാല്‍ ,ഫാ.ടോമി പാറാടിയില്‍,ഫാ.ജെയ്‌സണ്‍ കുത്തനാപ്പള്ളി,ഫാ.ജോര്‍ജ് പുലിമലയില്‍,എന്നിവരടക്കം പത്തോളം മലയാളി വൈദികരും ,ഐറിഷ് വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ലിമറിക്ക് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.എല്‍ദോ പാറേക്കാട്ടില്‍ ,രാവിലെ വസതിയിലെത്തി പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടത്തി.

ദേവാലയത്തില്‍ ,ലിമറിക്ക് മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ബോബി ലൂക്കോസ് അനുസ്മരണ പ്രസംഗം നടത്തുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വാര്‍ത്ത:രാജു കുന്നക്കാട്ട്
20140211_140943

anish

Scroll To Top