Sunday December 04, 2016
Latest Updates

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞ് മുന്‍കരുത്തല്‍ എടുക്കാം

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞ് മുന്‍കരുത്തല്‍ എടുക്കാം

പ്രതീക്ഷിതമായി വന്ന ജീവനെടുക്കുന്ന ഭീകരനാണ് സ്‌ട്രോക്ക്. കുഴഞ്ഞുവീണ് മരിച്ചു എന്നത് പത്രത്തില്‍ ദിവസേന കാണുന്ന വാര്‍ത്തയാണ്. മലയാളികള്‍ക്കിടയിലും സ്‌ട്രോക്ക് വര്‍ധിച്ചുവരുന്നതിന്റെ തെളിവാണ് ഇത്തരം വാര്‍ത്തകള്‍. പെട്ടന്ന് വന്നു ജീവനെടുക്കുന്ന രോഗാവസ്ഥ ആയതുകൊണ്ട് തന്നെ പലര്‍ക്കും സ്‌ട്രോക്കിനെതിരെ മുന്‍കരുത്തല്‍ എടുക്കാന്‍ സാധിക്കാറില്ല. സ്‌ട്രോക്ക് വന്നാല ഒന്നുകില്‍ ഉടനടിയുള്ള മരണം അല്ലെങ്കില്‍ രോഗിയുടെ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെടുകയോ ശരീരം ഭാഗികമായി തളരുകയോ ചെയ്യും.

എന്നാല്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ സഹായം തേടാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്തൊക്കെയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്നറിയാത്തത് കൊണ്ടുതന്നെ പലരും രോഗലക്ഷണങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. കണ്ണിന്റെ കാഴ്ച പെട്ടെന്ന് കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുക, പതിവായി തലവേദന അനുഭവപ്പെടുക ഇവയൊക്കെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നത് പോലെ തോന്നുക, മുഖത്തെ മരവിപ്പ്, കൈകാലുകള്‍ക്ക് ബലക്ഷയം തോന്നുക എന്നിവയും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. അതായത് മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ മുന്‍കൂട്ടി വൈദ്യസഹായം തേടുന്നത് നല്ലതാണ്.

ഇനി സ്‌ട്രോക്ക് വന്ന രോഗികളില്‍ അടിയന്തരമായി ചെയ്യണ്ട കാര്യങ്ങള്‍, സ്‌ട്രോക്ക് വന്ന രോഗികളെ 90 മിനിട്ടിനകം ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കണം എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. കാരണം, സ്‌ട്രോക്ക് വന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ചികിത്സ നല്‌കേണ്ട സമയമാണ് സ്‌ട്രോക്ക് വന്നതിനു ശേഷമുള്ള ആദ്യത്തെ 90 മിനിറ്റ്. ഗോള്‍ഡന്‍ 90 മിനിറ്റ്‌സ് എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്. തുടര്‍ന്നുള്ള മൂന്ന് മണിക്കൂറുകളും നിര്‍ണ്ണായകമാണ്. ആദ്യത്തെ ഈ മണിക്കൂറുകളില്‍ രോഗിക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചാല്‍ രോഗിയെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്ന്  വൈദ്യശാസ്ത്രം ഉറപ്പുനല്കുന്നു.

Scroll To Top