Monday December 05, 2016
Latest Updates

സ്‌ക്കൂള്‍ മാനേജ്‌മെന്റ് അപമാനിച്ച ജീവനക്കാരിക്ക് 255,000 യൂറോ നഷ്ടപരിഹാരം നല്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്‌ക്കൂള്‍ മാനേജ്‌മെന്റ് അപമാനിച്ച ജീവനക്കാരിക്ക് 255,000 യൂറോ നഷ്ടപരിഹാരം നല്കാന്‍ ഹൈക്കോടതി ഉത്തരവ്

കില്‍ഡയര്‍:സ്‌കൂള്‍ മാനേജ്‌മെന്റിനാല്‍ അപമാനിക്കപ്പെട്ട ജീവനക്കാരിക്ക് 255,000 യൂറോ നഷ്ടപരിഹാരം നല്കാന്‍ ഹൈക്കോടതി ഉത്തരവ്. കില്‍ഡെയറിലെ സെന്റ് ആന്‍സ് നാഷണല്‍ സ്‌കൂളിലെ സ്‌പെഷ്യല്‍ നീഡ്‌സ് അസിസ്റ്റന്റ്‌റ് ആയി ജോലി ചെയ്യുന്ന യുന റഫ്‌ലെയ്ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൌലിന്‍ ഡെമ്പ്‌സി റഫ്‌ലെയ്‌ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ റഫ്‌ലെയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തി. 

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വംശീയ വിദ്വേഷം മൂലമാണ് റഫ്‌ലെയ്‌ക്കെതിരെ പരാതിപ്പെട്ടതെന്ന് കോടതി വിലയിരുത്തി. സ്‌കൂളില്‍ നിന്നുണ്ടായ ഇത്തരം അപമാനം റഫ്‌ലെയ്ക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചതായും കോടതി വിലയിരുത്തി. ഇതേതുടര്‍ന്നാണ് അവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. മാനസിക വൈകല്യമുള്ള കുട്ടികളെ പരിചരിക്കുന്ന സ്‌കൂളില്‍ ഒരു ജീവനക്കാരിയുടെ മാനസിക പ്രയാസം മനസിലാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. 

കഴിഞ്ഞ 14 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തുവരികയിരുന്നു റഫ്‌ലെ. റഫ്‌ലെ ജോലിയില്‍ നിന്ന് വിടുന്നതോടെ ഉണ്ടാകുന്ന വരുമാന നഷ്ടം കണക്കിലെടുത്ത് 140,276 യൂറോയും. പൊതുവായ നഷ്ടങ്ങള്‍ക്ക് 115,000 യൂറോയുമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

Scroll To Top