Monday December 05, 2016
Latest Updates

സ്‌കോഡയുടെ പേരിട്ടിട്ടില്ലാത്ത എസ്‌യുവി 2016ല്‍

സ്‌കോഡയുടെ പേരിട്ടിട്ടില്ലാത്ത എസ്‌യുവി 2016ല്‍

ബ്രിട്ടീഷ് വാഹന പ്രേമികള്‍ കാത്തിരിക്കുകയായിരുന്ന സ്‌കോഡയുടെ വലിയ എസ്‌യുവി അടുത്ത വര്‍ഷം പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന ഏഴു സീറ്റര്‍ എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇതാദ്യമായി പുറത്തു വന്നു. 2016 അവസാനത്തോടെ മാത്രമെ നിര്‍മ്മാണം പൂര്‍ത്തിയാകുകയുള്ളു എന്ന് കരുതിയിരുന്ന മോഡലാണ് ഈ വാഹനം.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കണമെന്നാണ് സ്‌കോഡയുടെ ലക്ഷ്യം. ഉയര്‍ന്ന ഗ്ലോബല്‍ സെയ്ല്‍സ് എന്ന ലക്ഷ്യം നിറവേറ്റാന്‍ ഈ വാഹനത്തിലൂടെ സാധിക്കുമെന്നാണ് സ്‌കോഡയുടെ തലപ്പത്തുള്ളവര്‍ കരുതുന്നത്.

ലാന്‍ഡ് റോവറിന്റെ ഇന്റീരിയറിന് സമാനമായ പ്രത്യേകകളുണ്ടാകുമെന്ന് കരുതപ്പെടുന്ന വാഹനം അഞ്ച് സീറ്ററിലും ഏഴു സീറ്ററിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഓഫ് റോഡിംഗിനും ഈ വാഹനം ഉപയോഗിക്കാന്‍ സാധിക്കും.

എ പ്ലസ് എസ്‌യുവി എന്നാണ് കമ്പനിയുടെ അകത്തുള്ളവര്‍ ഈ വാഹനത്തെ വിളിക്കുന്നത്. സ്‌കോഡയുടെ ഏറ്റവും പോപ്പുലര്‍ വാഹനമായ യെറ്റിയുടെ ഡിസൈന്‍ പുതിയ വാഹനത്തിലേക്ക് കടമെടുത്തിട്ടുണ്ട്. ഹ്യുണ്ടായിയുടെ സാന്റാ ഫെ, കിയ സൊറെന്റോ തുടങ്ങിയ മോഡലുകളോടാണ് സ്‌കോഡ മത്സരിക്കാനൊരുങ്ങുന്നത്.

Scroll To Top