Thursday December 08, 2016
Latest Updates

സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യവാദി നേതാവും ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ട് രാജിവച്ചു

സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യവാദി നേതാവും ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ട് രാജിവച്ചു

ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യവാദി നേതാവും ഫസ്റ്റ് മിനിസ്റ്ററുമായ അലക്‌സ് സാല്‍മണ്ട് രാജിവച്ചു. സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമാകുന്നതിനുള്ള ജനഹിത പരിശോധന പരാജയപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് അദ്ദേഹം ഒഴിഞ്ഞു. ജനഹിതം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. 44.7 ശതമാനത്തിനെതിരെ 55.3 ശതമാനം വോട്ടിനാണ് ജനഹിത പരിശോധന പരാജയപ്പെട്ടത്. അതേസമയം സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യത്തിനായി ക്യാംപെയ്ന്‍ നയിച്ചതില്‍ അഭിമാനമുണ്ടെന്ന് അലക്‌സ് പറഞ്ഞു. 

1.6 മില്യന്‍ ആളുകള്‍ എസ് ക്യാംപെയ്‌നില്‍ പങ്കെടുത്തു. 44.7 ശതമാനം പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതില്‍ സന്തോഷമുണ്ടെന്നും അലക്‌സ് പറഞ്ഞു. 85 ശതമാനം വോട്ടര്‍മാറും വോട്ട് രേഖപ്പെടുത്തി. ജനഹിത പരിശോധനയോട് ജനങ്ങള്‍ പ്രകടിപ്പിച്ച മികച്ച പ്രതികരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍ത്തില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഫ്രണ്‍സില്‍ നേതൃസ്ഥാനത്തേക്കുള്ള നോമിനേഷനില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടന്ന് അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 

മെമ്പര്‍ഷിപ്പ് ബാലറ്റ് വരെ ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്ത് അലക്‌സ് സാല്‍മണ്ട് തുടരും. ബാലട്ടിനു ശേഷം പുതിയ നേതാവിനായി സ്ഥാനമൊഴിയും. അതേസമയം സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായില്ലെങ്കിലും സ്‌കോട്ട്‌ല ണ്ടിന്റെ ആവശ്യങ്ങള്‍ എരെക്കുരുഎ അംഗീകരിക്കപ്പെട്ടു. സ്‌കോട്ട്‌ലണ്ടിന് കൂടുതല്‍ അധികാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചത് ഇതിന് തെളിവാണെന്ന് സ്വാതന്ത്ര്യവാദികള്‍ കരുതുന്നു

Scroll To Top