Sunday December 11, 2016
Latest Updates

സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനുള്ള ജനഹിത പരിശോധന 18 ന് ,നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നിലപാട് മാറ്റം 

സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനുള്ള ജനഹിത പരിശോധന 18 ന് ,നോര്‍ത്തേണ്‍ അയര്‍ലണ്ടിലും നിലപാട് മാറ്റം 

wailബെല്‍ഫാസ്റ്റ്: സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനുള്ള ജനഹിത പരിശോധനയ്‌ക്കെതിരെ പ്രതീകരിക്കുന്നവരുടെ പിന്തുണ ഇംഗ്ലണ്ടില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.വേറിട്ട് പോകാതിരുന്നാല്‍ സ്‌കോട്ട്‌ലണ്ടിനു കൂടുതല്‍ പദ്ധതി വിഹിതവും,പ്രാതിനിധ്യവും നല്കുമെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

307 വര്‍ഷം നീണ്ടു നിന്ന ബ്രിട്ടീഷ് രാജാധികാരത്തിന് കീഴില്‍ നിന്നും സ്‌കോട്ട്‌ലണ്ട് വിട്ടുപോകണമെന്ന അഭിപ്രായത്തിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും പുതിയ സംഭവ വികാസങ്ങള്‍ സ്വാതന്ത്ര്യ ദാഹികളെ ആകുലരാക്കിയിട്ടുണ്ട്.സ്‌കോട്ടിഷ് സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരുടെ എണ്ണം 42 % എന്ന നിലയില്‍ നിന്നും ഉയരുന്നില്ല എന്നതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.അഭിപ്രായം ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്തവരുടെ പിന്തുണയോടെ യെസ് വോട്ട് വിജയിക്കുമെന്ന പ്രതീക്ഷയിലാണവര്‍.

സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമാക്കിയാല്‍ തൊട്ടു പിന്നാലെ വെയിത്സും ,നോര്‍ത്തേന്‍ അയര്‍ലണ്ടും ഇതേ പാത പിന്തുടരുകയും ബ്രിട്ടന് ആത്യന്തികമായി നഷ്ട്ടമാവുകയും ചെയ്യുമെന്ന് ബ്രിട്ടിഷ് ഭരണാധികാരികള്‍ കരുതുന്നുണ്ട്.

സെപ്റ്റംബര്‍ 18 ന് സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യത്തിനു അനുകൂലമായി വോട്ട് വോട്ട് രേഖപ്പെടുത്തിയാല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിനെ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ലയിപ്പിക്കാന്‍ ആവശ്യമായ ഒരു റഫറണ്ടം താമസം വിനാ ഉണ്ടാകേണ്ടത് ഏറ്റവും ആവശ്യമാവുമെന്ന് മുന്‍ മന്ത്രി ലുസിന്റ ക്രിഗ്റ്റണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം ജനങ്ങളും ഏകീകൃത അയര്‍ലണ്ടിന് വേണ്ടി വാദിക്കുന്നവരല്ല എന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍.എങ്കിലും സ്‌കോട്ട്‌ലണ്ട് സ്വാതന്ത്ര്യം വാങ്ങിയാല്‍ ഐറിഷ് നിലപാടുകളിലും മാറ്റം വന്നേക്കാമെന്നു കരുതുന്നവരുണ്ട്. 

സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനുള്ള ജനഹിത പരിശോധനയ്‌ക്കെതിരെ ഓറഞ്ച് ഓര്‍ഡര്‍ തുടങ്ങി അനേകം സംഘടനകള്‍ രംഗത്ത് വന്നു കഴിഞ്ഞു.ജനഹിത പരിശോധന ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു ശനിയാഴ്ച എഡിന്‍ബറോയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. ഓറഞ്ച് ഓര്‍ഡറിന്റെ അയര്‍ലണ്ടില്‍ നിന്നുള്ള 2000 ത്തില്‍ അധികം അംഗങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.മൊത്തം 10,000 ത്തോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

ജനഹിത പരിശോധനയില്‍ സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമാകണമെന്ന അഭിപ്രായത്തിന് ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓറഞ്ച് ഓര്‍ഡര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. റവ. മെര്‍വിന്‍ ഗിബ്‌സണ്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും. സ്‌കോട്ട്‌ലണ്ട് യുകെയില്‍ നിന്ന് സ്വതന്ത്രമാകുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ഓറഞ്ച് ഓര്‍ഡര്‍ ഐക്യ ബ്രിട്ടീഷ് എന്നൊരു പ്രചാരണ ക്യാംപെയ്‌നും തുടക്കമിട്ടു.

Scroll To Top