Thursday December 08, 2016
Latest Updates

സ്‌കോട്ട്‌ലണ്ടിന് തല്‍ക്കാലം സ്വാതന്ത്ര്യം ഇല്ല ,നോ വോട്ട് വിജയത്തിലേയ്ക്ക് 

സ്‌കോട്ട്‌ലണ്ടിന് തല്‍ക്കാലം സ്വാതന്ത്ര്യം  ഇല്ല ,നോ വോട്ട് വിജയത്തിലേയ്ക്ക് 

ഗ്ലാസ്‌ഗോ: ലോകം ഉറ്റു നോക്കിയ സ്‌കോട്ട്‌ലണ്ട് ജനഹിത പരിശോധനയുടെ  ഫല സൂചനകള്‍ അനുസരിച്ചു നോ വോട്ട് വിജയം കാണുകയാണ്.32 കൗണ്‍സിലുകളിലേക്കായി നടന്ന വോട്ടെടുപ്പില്‍ 28 കൗണ്‍സിലുകളും വിഭജനത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ ബ്രിട്ടനെ ഗ്രസിച്ച വലിയൊരു പ്രതിസന്ധിക്കാണ് വിരാമമായിരിക്കുന്നത്. 55 ശതമാനം പേര്‍ വിഭജനത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 45 ശതമാനം പേരാണ് വിഭജനത്തെ അനൂകൂലിച്ചത്. വിജയം നേടാനായതില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സന്തോഷം പ്രകടിപ്പിച്ചു. പ്രചരണത്തിന് നേതൃത്വം നല്‍കിയ അലിസ്റ്റയര്‍ ഡാര്‍ലിംഗിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തോല്‍വി അംഗീകരിക്കുന്നതായി സ്‌കോട്ട്‌ലഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് പറഞ്ഞു. ഹിതപരിശോധനാ ഫലം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കോട്ട്‌ലന്‍ഡിനെ വിഭജിക്കേണ്ടതില്ലെന്ന ഐക്യവാദികളുടെ നിലപാടുകള്‍ക്ക് 1,877,252 വോട്ടുകള്‍ ലഭിച്ചു. എതിര്‍ നിലപാടിന് 1,512,688 വോട്ട് മാത്രമാണ് ലഭിച്ചത്. 1,852,828 വോട്ടുകളാണ് വിജയത്തിന് വേണ്ടിയിരുന്നത്.

അബര്‍ഡീന്‍ സിറ്റി, സ്‌കോട്ട് ലണ്ട് ബ്രിട്ടന് ഒപ്പം വീണ്ടും തുടരണം എന്ന് വിധിയെഴുതിയത് വന്‍ ഭൂരിപക്ഷത്തിലാണ്.59 % നോ വോട്ട് നേടിയപ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ചത് 41% പേര്‍ മാത്രം.

സ്‌കോട്ട്‌ലണ്ടിലെ വന്‍ നഗരമായ ഗ്ലാസ്‌ഗോ സ്വാതന്ത്ര്യത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.53 % പേരുടെ പിന്തുണ യെസ് വോട്ടിനു ലഭിച്ചു.ആകെയുള്ള 32 കൌണ്ടികളില്‍ ഫലം പ്രഖ്യാപിച്ച മൂന്നെണ്ണം,വെസ്റ്റ് ഡാന്‍ ബര്‍ട്ടന്‍ഷയര്‍ ,ഡണ്‍ഡി, നോര്‍ത്ത് ലനാര്‍ക്ക്‌ഷെയര്‍ എന്നിവ സ്വാതന്ത്ര്യം വേണമെന്ന ശക്തമായ നിലപാടെടുത്തു.
 
4,285,323 ലക്ഷം രജിസ് ട്രേഡ് വോട്ടര്‍മാര്‍ ഉള്ളതില്‍ പോസ്റ്റല്‍ വോട്ട് മാത്രം 800,000 പേരുണ്ടായിരുന്നു. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത് . സ്‌കോട്ട്‌ലണ്ട് സ്വതന്ത്ര രാഷ്ട്രമാകണോ എന്ന ചോദ്യത്തിന് യെസ് അല്ലെങ്കില്‍ നോ എന്ന കോളത്തില്‍ ക്രോസ് രേഖപ്പെടുത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്ത് മണിക്ക് അവസാനിച്ചു. 32 കൌണ്ടിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഉച്ചയോടെ അന്തിമ റിസല്‍ട്ട് പ്രഖ്യാപിക്കും

Scroll To Top