Saturday December 10, 2016
Latest Updates

സ്‌കൈയ്ക്കും യുപിസിക്കും എതിരാളിയായി ടി വി കണക്ഷനുമായി ഇന്ന് മുതല്‍ എയര്‍കോം

സ്‌കൈയ്ക്കും യുപിസിക്കും എതിരാളിയായി ടി വി കണക്ഷനുമായി ഇന്ന് മുതല്‍ എയര്‍കോം

ഡബ്ലിന്‍ :സ്‌കൈയ്ക്കും യുപിസിക്കും എതിരാളിയായി ഇനി ടെലിവിഷന്‍ തരംഗമാകാന്‍ എയര്‍കോമും. പുതിയ ടിവി കണക്ഷനുമായി എയര്‍കോം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ന് 450,000 ആളുകള്‍ക്ക് കണക്ഷന്‍ നല്‍കിക്കൊണ്ടാണ് എയര്‍കോം തങ്ങളുടെ ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്ക് പുറത്തിറക്കുന്നത്. 100ഓളം ചാനലുകളുമായി ടെലിവിഷന്‍ രംഗത്തേക്കുകൂടി കടന്നുവരികയാണ് എയര്‍കോം.

‘ഇവിഷന്‍’ എന്നാണ് പുതിയ കണക്ഷന് പേര് നല്‍കിയിരിക്കുന്നത്. 34ഉം 54ഉം ചാനലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് പാക്കേജുകളാണ് ഇപ്പോള്‍ ഇവിഷന് പറഞ്ഞിരിക്കുന്നത്.
ഇന്‍ക്രിമെന്റല്‍ സര്‍വ്വീസുകളായി സ്‌കൈ മൂവീസും സ്‌കൈ സ്‌പോര്‍ട്‌സും അനുവദിച്ചിട്ടുണ്ട്. സെറ്റ് ടോപ് ബോക്‌സിന്റെ സഹായത്തോടെ തല്ലെയാണ് ഇവിഷന്റെയും പ്രവര്‍ത്തനം.
ഈ പാക്കേജുകള്‍ എയര്‍കോം കസ്റ്റമേര്‍സിന് ലഭ്യമാകാന്‍ എയര്‍കോം ബില്ല് കൂടാതെ 10 യൂറോ മാസത്തില്‍ അടക്കേണ്ടിവരും. എയര്‍കോം കസ്റ്റമര്‍ അല്ലാത്ത ഒരാള്‍ക്ക് കണക്ഷന്‍ ലഭ്യമാകാന്‍ എയര്‍കോമിലേക്ക് ലാന്റ്‌ലൈന്‍ കണക്ഷന്‍ മാറ്റേണ്ടിവരും.

2014ന് മുന്‍പായി തന്നെ ഇതിന് സിംഗിള്‍ ബില്ലിംഗ് ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് കമ്പനി വക്താവ് അറിയിച്ചത്. ബിബിസിയെയും ചാനല്‍ 4നെയും പാക്കേജില്‍ ഉള്‍പ്പെടുത്തിയെങ്കിലും സ്‌കൈ ന്യൂസും ഐടിവിയും പാക്കേജില്‍ വന്നിട്ടില്ല.
അയര്‍ലണ്ടിലെ ടിവി ഉപഭോക്താക്കള്‍ അതിനായി ഒരുപാട് പണം ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും തങ്ങളുടെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ചാര്‍ജ്ജിംഗാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എയര്‍കോം സിഇഒ ഹര്‍ബ് ഹ്രിബര്‍ പറഞ്ഞു.
എയര്‍കോം ഇഫൈബര്‍ ഉപഭോക്താക്കള്‍ക്കുമാത്രമേ ഈ സേവനങ്ങള്‍ ലഭ്യമാവുകയുള്ളു. 2015ഓടെ ഇവിഷന്‍ ഉപഭോക്താക്കളുടെ എണ്ണം 1.2 കോടിയോളമെത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Scroll To Top