Sunday December 11, 2016
Latest Updates

സ്‌കൂള്‍ നിലനിര്‍ത്താന്‍ കൂലിപ്പണിക്ക് പോകുന്ന മാനേജര്‍ മാതൃകയാകുന്നു

സ്‌കൂള്‍ നിലനിര്‍ത്താന്‍ കൂലിപ്പണിക്ക് പോകുന്ന മാനേജര്‍ മാതൃകയാകുന്നു

കണ്ണൂര്‍: ലാഭമില്ലാത്തതിന്റെ പേരില് സ്‌കൂളുകള്‍ അടച്ച് പൂട്ടുന്ന മാനേജര്‍മാരുള്ള ഇക്കാലത്ത് സ്വന്തം സ്‌കൂള്‍ നിലനിര്‍ത്താന്‍ കൂലിപ്പണി ചെയ്യുന്ന മാനേജര്‍ വ്യത്യസ്തനാകുന്നു. കണ്ണൂര്‍ മൊറാഴ എല്‍പി സ്‌കൂള്‍ സുനില്‍ കുമാറാണ് സ്‌കൂള്‍ നിലനിര്‍ത്താന്‍ കൂലിപ്പണി ചെയ്യുന്നത്. സ്‌കൂള്‍ പൊളിച്ച് വിറ്റാല്‍ കോടികള്‍ ലാഭം ലഭിക്കുമായിരുന്നിട്ടും സുനില്‍ കുമാര്‍ അതിനു തയ്യാറായില്ല.

97 വര്‍ഷം പഴക്കമുള്ള സ്‌കൂളില്‍ 348 കുട്ടികളും 12 ജീവനക്കാരുമുണ്ട്. സുനില്‍ കുമാറിന് പരമ്പരാഗതമായി ലഭിച്ചതാണ് ഈ സ്‌കൂള്‍. റോഡിനോടു ചേര്‍ന്ന് നില്ക്കുന്ന സ്‌കൂള്‍ വില്‍പ്പനയ്ക്കായി പലരും പ്രലോഭിപ്പിച്ചിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്താണ് പലരും സുനില്‍ കുമാറിനെ സമീപിച്ചത്. എന്നാല്‍ സ്‌കൂള്‍ നാടിന്റെ പൊതു സ്വത്താണെന്നും അത് വില്‍ക്കാന്‍ തയ്യാറല്ലെന്നുമാണ് സുനില്‍ കുമാറിന്റെ നിലപാട്.

കഴിഞ്ഞ 30 വര്‍ഷമായി സുനില്‍ കുമാര്‍ ഈ സ്‌കൂളിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം സ്‌കൂളിന്റെ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രം മുപ്പതിനായിരത്തോളം രൂപ ചെലവഴിക്കണം. ഇതിനായുള്ള തുക കണ്ടെത്തുന്നതിനാണ് സുനില്‍ കുമാര്‍ കൂലിപ്പണിക്ക് പോകുന്നത്.

 

Scroll To Top