Saturday December 03, 2016
Latest Updates

സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കെഎഫ്‌സി റസ്റ്ററന്റ്: പ്രതിഷേധവുമായി പ്രിന്‍സിപ്പല്‍

സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ കെഎഫ്‌സി റസ്റ്ററന്റ്: പ്രതിഷേധവുമായി പ്രിന്‍സിപ്പല്‍

മീത്ത്: സ്‌കൂളിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന കെഎഫ്‌സിക്കെതിരെ സ്‌കൂള്‍ അധികൃതര്‍. മീത്ത് കൗണ്ടി കൗണ്‍സിലിലുള്‍പ്പെടുന്ന നവന്‍ സ്‌കൂളിന് മുന്നില്‍ പ്രവര്‍ത്തിക്കുന്ന കെഎഫ്‌സിക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.
ടൗണിലുള്ള ബ്ര്യൂ ഹില്‍സിലാണ് കെഎഫ്‌സി പ്രവര്‍ത്തിക്കുന്നതിന് മീത്ത് കൗണ്ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നത്.
സെന്റ് ജോസഫ് കോണ്‍വെന്റ് ഓഫ് മേഴ്‌സി പ്രിന്‍സിപ്പളായ മേരി മുള്ളിഗന്‍ ആണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
സ്‌കൂള്‍ അധികൃതര്‍ക്ക് കെഎഫ്‌സിയോടോ ഫാസ്റ്റ് ഫുഡ് സമ്പ്രദായത്തിനോടോ യാതൊരു വിദ്വേഷവും ഇല്ലെന്നും എന്നാല്‍ ഇത് പ്രവര്‍ത്തിക്കേണ്ടത് സ്‌കൂള്‍ പരിസരത്തവല്ലെന്നാണ് മേരി മുള്ളിഗന്‍ പറയുന്നത്.
തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പാലിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റിന് തങ്ങളുടെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തന്നെ പ്രവര്‍ത്തനാനുമതി നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
വളരെ തിരക്കേറിയ റോഡില്‍കൂടി നൂറുകണക്കിനു കുട്ടികള്‍ വരികയും പോവുകയും ചെയ്യുന്ന വഴിയില്‍ ഇത് സ്ഥാപിക്കുക വഴി അവരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കാനുള്ള വിദ്യ കൂടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍വന്റ് ഓഫ് മേഴ്‌സിയില്‍ 600 പെണ്‍കുട്ടികള്‍ വിദ്യാര്‍ത്ഥിനികളായുണ്ടെന്നും സെന്റ് ജോസഫ് െ്രെപമറി സ്‌കൂളിലേക്ക് മറ്റൊരു 600ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ പോവുകയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
അതുകൂടാതെ ഇതിനടുത്തുള്ള സെന്റ് പാട്രിക്‌സ് ക്ലാസിക്കല്‍ ബോയ്‌സ് സ്‌കൂളില്‍ 700കുട്ടികള്‍ വേറെയുമുണ്ടെന്നും അവര്‍ പറഞ്ഞു.
റസ്‌റ്റോറന്റിനെതിരെ ഒരു അപ്പീല്‍ സമര്‍പ്പിക്കാനും ഇതിന്റെ പ്രവര്‍ത്തനത്തെ തടയാനും തീരുമാനിച്ചിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ ഫിന്‍ഫാളിന്റെ ലോക്കല്‍ കൗണ്‍സിലറായ ഷെയ്ന്‍ കാസ്സല്‍ റസ്‌റ്റോറന്റിനെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. സാമ്പത്തികമായി 2 മില്ല്യണ്‍ യൂറോ വരെ ഇത് നേടിത്തരുമെന്നും 40ഓളം പുതിയ തൊഴിലുകളാണ് ഇവിടെ സൃഷ്ടിക്കപ്പെടുകയെന്നും ഷെയ്ന്‍ പറഞ്ഞു.
െ്രെഡവ് ത്രോ സെക്ഷനില്‍ റസ്‌റ്റോറന്റിന് സ്ഥലം തിരഞ്ഞെടുത്തതിനെയും കൗണ്‍സിലര്‍ അഭിനന്ദിക്കുകയാണ് ചെയ്തത്.
ബ്ലഞ്ചാഡ്‌സ്ടൗണില്‍ റീട്ടെയ്ല്‍ ലീക്കേജിനെ സംബന്ധിച്ച് വ്യാപാരികള്‍ പരാതിപ്പെട്ടുതുടങ്ങിയിരിക്കുകയാണെന്നും അത് പരിഹരിക്കണമെങ്കില്‍ എല്ലാ പ്രധാന ബ്രാന്റുകളും സ്വന്തം ടൗണുകളില്‍ തന്നെ ലഭ്യമാക്കാനുള്ള സംവിധാനമാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
40 തൊഴിലുകളും സാമ്പത്തിക ലാഭങ്ങളും അതിന്റെ സ്ഥാനം മാറിയാലും ലഭിക്കുമെന്ന് മേരി മുല്ലിഗന്‍ പ്രതികരിച്ചു.
ഇതിന്റെ നിര്‍മ്മാണച്ചുമതല ലഭിച്ചിരിക്കുന്നത് ഹെര്‍ബല്‍ ഈസ്‌റ്റേണ്‍ അയര്‍ലണ്ട് ലിമിറ്റഡിനാണ്.

Scroll To Top